കാസർകോട്: ഉപദേശിച്ചും ശാസിച്ചും കുട്ടികളെ നേർവഴിക്ക് നടത്തുന്ന അധ്യാപകർക്ക് കൊവിഡ് കാലത്ത് പുതിയ ദൗത്യം. ജില്ലാ ഭരണകൂടത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് അധ്യാപകർ കൂടി ഭാഗമാകുന്നത്. സംസ്ഥാനത്താദ്യമായാണ് കൊവിഡ് നിർവ്യാപന ബോധവൽകരണ പ്രവർത്തനങ്ങൾക്കായി അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നത്. സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, കൈകൾ ശുചിയാക്കൽ തുടങ്ങി കൊവിഡ് പ്രതിരോധത്തിന്‍റെ മാർഗ നിർദേശങ്ങൾ നടപ്പിലാകുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് 'മാഷ്' എന്ന പദ്ധതിയിൽ അധ്യാപകരുടെ ചുമതല. ബ്രേക്ക് ദി ചെയിൻ ബോധവത്കരണവും അധ്യാപകർ നടത്തും. ക്രിമിനൽ നടപടി ചട്ടപ്രകാരം നിയമ ലംഘകർക്കെതിരെ കേസെടുക്കുന്നതിന് അധികാരം അധ്യാപകർക്ക് നൽകുന്നതിനെ കുറിച്ചും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
കൊവിഡ് നിർവ്യാപന ബോധവൽകരണവുമായി 'മാഷ്' - കൊവിഡ് നിർവ്യാപനം
ജില്ലയിലെ മുഴുവൻ വാർഡുകളിലും അധ്യാപകരുടെ സേവനം ഉറപ്പാക്കി രോഗവ്യാപനം തടയുകയാണ് മാഷ് പദ്ധതിയുടെ ലക്ഷ്യം. ഡിഡിഇ കെ.വി പുഷ്‌പയുടെ മേൽനോട്ടത്തിലാണ് കൊവിഡിനെതിരെ അധ്യാപകരുടെ പ്രവർത്തനം
മാഷ്
ജില്ലയിലെ മുഴുവൻ വാർഡുകളിലും അധ്യാപകരുടെ സേവനം ഉറപ്പാക്കി രോഗവ്യാപനം തടയുകയാണ് മാഷ് പദ്ധതിയുടെ ലക്ഷ്യം. ബ്രേക്ക് ദി ചെയിൻ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും അധ്യാപകർ ശേഖരിക്കും. ഡിഡിഇ കെ.വി പുഷ്‌പയുടെ മേൽനോട്ടത്തിലാണ് അധ്യാപകരുടെ പ്രവർത്തനം. നേരത്തെ അതിർത്തിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിന് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.
Last Updated : Jul 1, 2020, 3:51 PM IST