കേരളം

kerala

By

Published : Jun 30, 2020, 8:21 PM IST

ETV Bharat / state

കാസർകോട് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19

വിദേശത്തു നിന്ന് വന്ന മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന മൂന്ന് പേർക്കും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26 ദിവസങ്ങൾക്കിടെയാണ് സമ്പർക്കത്തിലൂടെ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.

Covid  കൊവിഡ് 19  കൊവിഡ് 19 രോഗികള്‍  കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍  Kasarkkod  kasarkkod covid
ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19

കാസർകോട്:ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ കാസർകോട് ജില്ലയില്‍ നാല് പേർക്ക് രോഗമുക്തി. വിദേശത്തു നിന്നു വന്ന മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന മൂന്ന് പേർക്കും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26 ദിവസങ്ങൾക്കിടെയാണ് സമ്പർക്കത്തിലൂടെ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. അവസാനമായി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് ജൂൺ നാലിനാണ്.

ഒമാനില്‍ നിന്നെത്തിയ കുമ്പള സ്വദേശി, ദുബായില്‍ നിന്നെത്തിയ പനത്തടി സ്വദേശി, ഖത്തറില്‍ നിന്നെത്തിയ കുമ്പള സ്വദേശി ഡല്‍ഹിയില്‍ നിന്നെത്തിയ മടിക്കൈ സ്വദേശി, ബംഗളൂരുവില്‍ നിന്ന് ഒരേ കാറില്‍ വന്ന രണ്ട് ബദിയഡുക്ക സ്വദേശികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ജൂണ്‍ 17 ന് സ്വന്തം കാറില്‍ ആലുവയിലേക്ക് പോകുകയും അവിടെ അദ്ദേഹത്തിന്‍റെ വില്ലയില്‍ താമസിച്ച് 26ന് നാട്ടിലേക്ക് സ്വന്തം കാറില്‍ തന്നെ മടങ്ങുകയും ചെയ്തതാണ്. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുമ്പള, ചെമ്മനാട്, മംഗല്‍പാടി സ്വദേശികളും, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് പള്ളിക്കര സ്വദേശിയുമാണ് രോഗമുക്തി നേടിയത്.

വീടുകളില്‍ 6520 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 409 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6929 പേരാണ്. പുതിയതായി 589 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 203 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 393 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 368 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

ABOUT THE AUTHOR

...view details