കാസര്‍കോട്: കാസര്‍കോട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. കാസര്‍കോട് ജില്ലയിലെ കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പരിശോധന ശക്തമാക്കിയത്. തലപ്പാടി, പാണത്തൂര്‍, പഞ്ചിക്കല്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഡോക്‌ടര്‍മാര്‍ക്ക് പുറമെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്‌ടര്‍മാര്‍, പൊലീസ് എന്നിവരുമടങ്ങുന്ന ടീമാണ് പരിശോധന നടത്തുന്നത്. മംഗലാപുരം വഴി കേരളത്തിലേക്ക് വരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.
കാസര്‍കോട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന
മംഗലാപുരം വഴി കേരളത്തിലേക്ക് വരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും
കൊവിഡ് 19ന്‍റെ വ്യാപനം തടയാന്‍ ബ്രേക്ക് ദി ചെയ്‌ൻ പരിപാടി ജില്ലയിലുടനീളം വ്യാപിപ്പിക്കാനും ജില്ലാഭരണകൂടം നിര്‍ദേശിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹാൻഡ് വാഷ് ലിക്വിഡും സാനിറ്റൈസറും സജ്ജമാക്കി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ഹാന്‍ഡ് വാഷിങ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്‌തു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ക്കും ഓഫീസ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്കും ശുദ്ധജലം ഉപയോഗിച്ച് കൈകഴുകുന്നതിന് ഹാൻഡ് വാഷും ലിക്വിഡും സാനിറ്റൈസറും സജ്ജമാക്കാനും കലക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.