കാസർകോട്: ജില്ലയിൽ ചൊവ്വാഴ്ച മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും വന്ന മധൂർ സ്വദേശികളായ ദമ്പതികൾക്കും ഖത്തറിൽ നിന്നും വന്ന മടികൈ സ്വദേശിക്കുമാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തത്. ഇവരെ കാസർകോട് ജനറൽ ആശുപത്രി, ഉക്കിനടുക മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
കാസർകോട് മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - Kasargod
മഹാരാഷ്ട്രയിൽ നിന്നും വന്ന രണ്ട് പേർക്കും ഖത്തറിൽ നിന്നും വന്ന ഒരാൾക്കുമാണ് രോഗ ബാധ

കാസർകോട് ചൊവ്വാഴ്ച മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
അതേസമയം ജില്ലയിൽ ഇന്ന് രണ്ട് പേർ രോഗ മുക്തരാകുകയും ചെയ്തു. മഹാരാഷ്ട്രയിൽ നിന്നും വന്ന പൈവളിക, കുമ്പള സ്വദേശികളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ജില്ലയിൽ ആകെ 3205 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 340 പേർ ഇന്ന് നിരീക്ഷണ കാലാവധി പൂർത്തീകരിച്ചു. 181 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.