കേരളം

kerala

ETV Bharat / state

കൊവിഡ് 19; കാസർഗോഡ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 325 പേർ - പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കാസർഗോഡ് ജില്ലയിൽ കൊവിഡ് 19 രോഗബാധ നിരീക്ഷണത്തിലുള്ളത് 325 പേർ . ഇതില്‍ നാലുപേര്‍ ആശുപത്രിയിലും 321 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Covid 19  കൊവിഡ് 19  നിരീക്ഷണത്തിലുള്ളത് 325 പേർ  പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  കാസർകോഡ്
കൊവിഡ് 19; കാസർഗോഡ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 325 പേർ

By

Published : Mar 16, 2020, 6:52 PM IST

കാസർഗോഡ്: കാസർകോഡ് ജില്ലയിൽ കൊവിഡ് 19 രോഗബാധ നിരീക്ഷണത്തിലുള്ളത് 325 പേർ . ഇതില്‍ നാലുപേര്‍ ആശുപത്രിയിലും 321 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച വിദേശത്തു നിന്നെത്തിയ രണ്ട് പേരേ കൂടി പുതുതായി നിരീക്ഷണത്തിലേക്ക് മാറ്റി. ഇതില്‍ ഒരാള്‍ ബ്രസീലില്‍ നിന്നാണ് എത്തിയത്. ഇദ്ദേഹത്തെ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

ദുബായില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മറ്റൊരു വ്യക്തിയെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്

ABOUT THE AUTHOR

...view details