കാസർകോട്:കൊറോണ വൈറസ് ബാധയെത്തുടർന്ന് കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. 98 പേരാണ് നിലവിൽ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 96 പേര്‍ വീടുകളിലും രോഗം സ്ഥിരീകരിച്ച ആളുള്‍പ്പെടെ രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.
കൊറോണ വൈറസ് ബാധ, കാസർകോട് രണ്ട് പേർ ആശുപത്രി വിട്ടു - കാസറഗോഡ് ജനറല്‍ ആശുപത്രി
98 പേരാണ് നിലവിൽ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 96 പേര്‍ വീടുകളിലും രോഗം സ്ഥിരീകരിച്ച ആളുള്‍പ്പെടെ രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.
കൊറോണ വൈറസ് ബാധ, കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു
20 പേരുടെ സാമ്പിള്‍ പരിശോധനക്കയച്ചതില്‍ 14 എണ്ണം നെഗറ്റീവും ഒന്ന് പോസിറ്റീവുമാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ നില തികച്ചും തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം ഇന്ന് ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയും ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.