കാസര്‍കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ 80 പേര്‍ കൂടി നിരീക്ഷണത്തില്‍. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടിലേക്ക് അഞ്ച് പേരുടെ സാമ്പിളുകളാണ് അയച്ചത്. ഇതില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ ഉണ്ടെന്ന് കണ്ടെത്തിയത്. വുഹാനില്‍ എംബിബിഎസ് വിദ്യാര്‍ഥിയാണ് ഇയാള്‍. ഇനി നാല് പേരുടെ കൂടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇവരിലൊരാള്‍ വൈറസ് ബാധിതനായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ സഹപാഠിയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
കൊറോണ വൈറസ്; കാസര്‍കോട് 80 പേര്‍ നിരീക്ഷണത്തില്‍ - corona virus
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പേവാര്‍ഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റിയിരിക്കുകയാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ 11 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്
രോഗബാധിതനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നും കലക്ടര്‍ വ്യക്തമാക്കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പേവാര്‍ഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റിയിരിക്കുകയാണ്. 11 കിടക്കകള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും നിലവില്‍ ജില്ലാ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാന്നാണ് തീരുമാനമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരാനും തീരുമാനമായി. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ 9946000493, 04672217777, 1056