കാസർകോട്: കാസർകോട് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പേവാർഡ് ഐസൊലേഷൻ വാർഡായി മാറ്റി. ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു - korona
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പേവാർഡാണ് ഐസൊലേഷൻ വാർഡാക്കി മാറ്റിയത്
കേരളത്തിൽ കൊറോണ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി
ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ തുടരാനാണ് നിലവിലെ തീരുമാനം. കൊറോണ വൈറസ് ബാധിച്ച മെഡിക്കൽ വിദ്യാർഥിയുടെ ആരോഗ്യ നില തൃപ്‌തികരമാണ്. ആവശ്യമെങ്കില്‍ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇതിനായുള്ള സംവിധാനങ്ങൾ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഇനി നാലു പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതിലൊരാള്‍ വൈറസ് ബാധിച്ച വിദ്യാർഥിയുടെ സഹപാഠിയാണ്. ജില്ലയിൽ ഇതുവരെ 60 പേരാണ് നിരീക്ഷണത്തിലുള്ളത്.
Last Updated : Feb 3, 2020, 3:12 PM IST