കൊവിഡ് 19 ലക്ഷണം; കാഞ്ഞങ്ങാട് യുവാവ് ആശുപത്രിയില്‍ - കാഞ്ഞങ്ങാട്
ചുമയും തൊണ്ടവേദനയും റിപ്പോർട്ട് ചെയ്തതിനാലും ചൈനയിൽ നിന്നുള്ളയാളുമായി യുവാവിന് സമ്പർക്കം ഉള്ളതിനാലുമാണ് നടപടി
![കൊവിഡ് 19 ലക്ഷണം; കാഞ്ഞങ്ങാട് യുവാവ് ആശുപത്രിയില്‍ Corona corona case in kasargod corona in kerala latest news കൊറോണ കേരളത്തില്‍ കാഞ്ഞങ്ങാട് കൊറോണ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6249638-thumbnail-3x2-coronnna.jpg)
കൊവിഡ് 19 ലക്ഷണം; കാഞ്ഞങ്ങാട് യുവാവ് ആശുപത്രിയില്‍
കാസര്‍കോട്: കൊവിഡ് 19 ലക്ഷണത്തെത്തുടര്‍ന്ന് യുവാവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിബിയയിൽ നിന്നെത്തിയ യുവാവിനെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ചുമയും തൊണ്ടവേദനയും റിപ്പോർട്ട് ചെയ്തതിനാലും ചൈനയിൽ നിന്നുള്ളയാളുമായി യുവാവിന് സമ്പർക്കം ഉള്ളതിനാലുമാണ് നടപടി. യുവാവിന്‍റെ തൊണ്ടയില്‍ നിന്നുള്ള സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്ന മുറയ്ക്ക് വീട്ടിൽ നിരീക്ഷണത്തിനായി വിട്ടയക്കും.