കേരളം

kerala

ETV Bharat / state

കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ മരിച്ചു

നാല് ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൂരംബയല്‍ ഗവ.സ്‌കൂളിലെ പ്രൈമറി അധ്യാപകനായ പത്മനാഭന്‍ കൊവിഡ് ഡ്യൂട്ടി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.

കൊവിഡ് മരണം  അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു  teacher died of covid  kerala covid deaths  മാഷ് പദ്ധതി  കാസർഗോഡ് അധ്യാപകൻ  maash programme kerala
കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ മരിച്ചു

By

Published : Oct 12, 2020, 1:01 PM IST

കാസർഗോഡ്: "മാഷ്" പദ്ധതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. പുത്തിഗെ മുഖാരിക്കണ്ടത്തെ എം.പത്മനാഭനാണ് മരിച്ചത്. നാല് ദിവസം മുന്‍പ് രോഗം സ്ഥിരീകരിച്ച പത്മനാഭനെ മഞ്ചേശ്വരം ഗോവിന്ദപൈ കോളജിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് കൊവിഡ് പ്രവർത്തനങ്ങൾക്ക് വേണ്ടി 'മാഷ്' പദ്ധതി പ്രകാരം 86 അധ്യാപകരെ കാസർഗോഡ് ജില്ലയില്‍ നിയമിച്ചത്. സൂരംബയല്‍ ഗവ.സ്‌കൂളിലെ പ്രൈമറി അധ്യാപകനായ പത്മനാഭന്‍ കൊവിഡ് ഡ്യൂട്ടി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. കൊവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഇദ്ദേഹം.

ABOUT THE AUTHOR

...view details