കേരളം

kerala

ETV Bharat / state

മുള്ളേരിയ ടൗണിൽ ബസുകളുടെ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം രൂക്ഷം - പാര്‍ക്കിങ്

കാല്‍നടയാത്ര പോലും പ്രയാസത്തിലായതോടെയാണ് ബസ് പാര്‍ക്കിങ്ങിനായി സ്വകാര്യ വ്യാപാര സമുച്ചയത്തില്‍ സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്

മുള്ളേരിയ ടൗണിൽ ബസുകളുടെ പാര്‍ക്കിങിനെച്ചൊല്ലി തര്‍ക്കം രൂക്ഷം
മുള്ളേരിയ ടൗണിൽ ബസുകളുടെ പാര്‍ക്കിങിനെച്ചൊല്ലി തര്‍ക്കം രൂക്ഷം

By

Published : Jan 15, 2020, 6:56 PM IST

കാസര്‍കോട്:മുള്ളേരിയ ടൗണിലെത്തുന്ന ബസുകളുടെ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം. സ്വകാര്യ വ്യാപാര സമുച്ചയത്തിലേക്ക് പാര്‍ക്കിങ് മാറ്റാനുള്ള കാറഡുക്ക പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കെട്ടിട ഉടമക്ക് വേണ്ടിയാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. എന്നാല്‍ ബസ് സ്റ്റാന്‍റ് എന്ന നിലയിലല്ല ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടി മാത്രമാണെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.

മുള്ളേരിയ ടൗണിൽ ബസുകളുടെ പാര്‍ക്കിങിനെച്ചൊല്ലി തര്‍ക്കം രൂക്ഷം

വെയിലുകൊള്ളാതെ നില്‍ക്കാന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പോലുമില്ലാത്ത നിലയിലാണ് മുള്ളേരിയ ടൗണ്‍. മൂന്ന് മേഖലയിലേക്കുള്ള ബസുകള്‍ പലയിടത്തായി നിര്‍ത്തിയിടുന്നതോടെ ഗതാഗത പ്രശ്‌നവും രൂക്ഷമാണ്. കാല്‍നടയാത്ര പോലും പ്രയാസത്തിലായതോടെയാണ് ബസ് പാര്‍ക്കിങ്ങിനായി സ്വകാര്യ വ്യാപാര സമുച്ചയത്തില്‍ സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. എന്നാല്‍ സ്‌കൂളുകളും ആശുപത്രികളുമടക്കം സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നും മാറിയുള്ള ബസ് ബേ പദ്ധതിയെ വ്യാപാരികളടക്കമുള്ളവര്‍ ചോദ്യം ചെയ്യുന്നു. ബസ് സ്റ്റാന്‍റ് നിര്‍മാണത്തിനായി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ സ്ഥലമുള്ളപ്പോള്‍ ഭരണസമിതി തീരുമാനം മറ്റ് താല്‍പര്യങ്ങളുടെ ഭാഗമാണെന്നാണ് വ്യാപാരികളുടെ ആരോപണം.

മലയോര ഹൈവേയുടെ പ്രവര്‍ത്തനം വരുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനാണ് താത്കാലികമായി ബസ് ബേ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് പഞ്ചായത്ത് ഭരണ സമിതി വിശദീകരിക്കുന്നു. ബസ് സ്റ്റാന്‍റായി ആ കെട്ടിടവും സ്ഥലവും മാറില്ല. പഞ്ചായത്ത് ഓഫീസിന് പുറകുവശത്തുള്ള സ്ഥലത്ത് കെട്ടിട അനുമതി ലഭിക്കുന്ന മുറക്ക് ബസ് സ്റ്റാന്‍റുള്‍പ്പെടെ നിര്‍മിക്കും. ബസ് പാര്‍ക്കിങ്ങിനായി ജാല്‍സൂര്‍ പാതയോരത്ത് സ്ഥല സൗകര്യമുണ്ടെന്നും ഇതിനെ പ്രയോജനപ്പെടുത്താന്‍ തയ്യാറാകണമെന്നും വ്യാപാരികള്‍ പറയുന്നു. അന്തര്‍ സംസ്ഥാന പാതയില്‍ വലിയ വളവിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ബസ് ബേ ഒരുക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details