കേരളം

kerala

ETV Bharat / state

കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങ്; ജനപ്രതിനിധികളെ ക്ഷണിക്കാത്തതിൽ വിവാദം - കോണ്‍ഗ്രസ്

കേന്ദ്ര സര്‍വകലാശാല കേരളയില്‍ നാളെ നടക്കുന്ന ബിരുദദാന ചടങ്ങിലേക്ക് ജനപ്രതിനിധികളെ ക്ഷണിക്കാത്തത് സര്‍വകലാശാലയെ കാവി വത്‌കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു

central university issue  Central University Kerala Graduation Ceremony  Central University Kerala  Graduation Ceremony without people representatives  കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങ്  കാസര്‍കോട് കേന്ദ്ര സർവകലാശാല  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി  രാജ്‌മോഹന്‍ ഉണ്ണിത്താന്‍  കേന്ദ്ര സർവകലാശാല  കേരള കേന്ദ്ര സർവകലാശാല  സംഘപരിവാർ  സിപിഎം  കോണ്‍ഗ്രസ്  കേരള കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങ്
കേന്ദ്ര സര്‍വകലാശാല കേരള

By

Published : Mar 24, 2023, 11:06 AM IST

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിക്കുന്നു

കാസർകോട്: പെരിയയിലെ കേന്ദ്ര സർവകലാശാല കേരളയിൽ നാളെ നടക്കുന്ന ബിരുദദാന ചടങ്ങിലേക്ക് ജില്ലയിലെ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിൽ വിവാദം. രണ്ട് കേന്ദ്ര സഹമന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ നിന്നാണ് എംപി ഉൾപ്പടെയുള്ള ജനപ്രതിനിധികളെ ഒഴിവാക്കിയത്. സർവകലാശാലയെ കാവി വത്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി വിമർശിച്ചു.

കേന്ദ്ര സർവകലാശാല ആർഎസ്എസ് കാര്യാലയമായി മാറി. ജനപ്രതിനിധികളെ മാറ്റി നിർത്തിയത്‌ സർവകലാശാലയിൽ നടക്കുന്ന കാവി വത്കരണത്തിന്‍റെ ഉദാഹരണമാണ്. രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ നിരന്തരം കശാപ്പ് ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് കേന്ദ്ര സർവകലാശാല അധികൃതർ. സംഘപരിവാർ ശക്തികളെ പ്രീതിപ്പെടുത്തി സ്വജന പക്ഷപാതവും അഴിമതിയും നടത്തി മുന്നോട്ട് പോകാമെന്ന് കരുതുന്നവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധവുമായി രംഗത്ത്: സർവകലാശലയിലെ ഔദ്യോഗിക പരിപാടികളിൽ നിന്ന് തുടർച്ചയായി ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കുന്നത് പ്രത്യേക ലക്ഷ്യത്തോടെ ആണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. കേന്ദ്ര സഹമന്ത്രിമാരായ വി മുരളീധരൻ, ഡോ. സുഭാസ് സര്‍ക്കാര്‍ എന്നിവരാണ് സർവകലാശാലയിൽ നടക്കുന്ന ആറാമത് ബുരുദദാന ചടങ്ങിലെ മുഖ്യാതിഥികൾ. വിഷയത്തിൽ പ്രതിഷേധവുമായി സിപിഎം, കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികളും രംഗത്തുവന്നു.

Also Read: പി.ടി. ഉഷയ്ക്ക്‌ ഓണററി ഡോക്‌ടറേറ്റ് ; കേരള കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ അംഗീകാരം

അതേസമയം എല്ലാവരെയും ക്ഷണിച്ചിരുന്നു എന്നും അക്കാദമിക് പരിപാടി ആയതിനാൽ നോട്ടിസിൽ പേര് ഉൾപ്പെടുത്തിയില്ല എന്നുമാണ് സർവകലാശാലയുടെ വിശദീകരണം. നാളെ രാവിലെ 10 മണിക്കാണ് ചടങ്ങ് നടക്കുക. കേന്ദ്ര സര്‍വകലാശാല കേരള ക്യാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ സംബന്ധിക്കും.

വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വരലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷ കണ്ട്രോളര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. എം എന്‍ മുസ്‌തഫ, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. 2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്.

Also Read: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ അനധികൃത നിയമനം നടന്നെന്ന് പരാതി; ഹൈക്കോടതിയെ സമീപിക്കാന്‍ ഉദ്യോഗാര്‍ഥികള്‍

1947 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 1567 വിദ്യാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 82 പേര്‍ക്ക് ബിരുദവും 1732 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 57 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 54 പേര്‍ക്ക് പിജി ഡിപ്ലോമ ബിരുദവും 22 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.

ABOUT THE AUTHOR

...view details