കാസർകോട്:വ്യാജ രേഖ ചമച്ച് കെഎസ്എഫ്ഇയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി ഇസ്‌മായിൽ ചിത്താരിയെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു.(Fake Document For Money Looting) സംസ്ഥാന കമ്മറ്റിയുടേതാണ് നടപടി. 2019 ൽ ഭൂമിയുടെ ആധരവും റവന്യു രേഖകളും വ്യാജമായി ചമച്ച് കെഎസ്എഫ്ഇ മലാക്കൽ ശാഖയിൽ നിന്നും 70 ലക്ഷം രൂപയാണ് ഇസ്‌മായിൽ തട്ടിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും ഇയാൾ വ്യാജരേഖ ചമച്ച് പണം തട്ടിയിരുന്നു.
സംഭവത്തിൽ രാജപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. കെഎസ്എഫ്ഇ മാലക്കല്ല് ശാഖയില്‍ വ്യാജ ആധാരങ്ങള്‍ ഹാജരാക്കി 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ് . കെഎസ്എഫ്‌ഇ ശാഖ മാനേജര്‍ കെ ദിവ്യയുടെ പരാതിയിൽ ഇസ്‌മായിലിനെ അറസ്റ്റു ചെയ്‌തു.
ഇസ്‌മായിലും സ്ത്രീകളടങ്ങിയ എട്ട് അംഗ സംഘവും 2019 ഒക്ടോബര്‍ 30ന് മാലക്കല്ല് ശാഖയില്‍ വ്യാജ ആധാരങ്ങള്‍ ഹാജരാക്കി വിവിധ ചിട്ടികളില്‍ നിന്നായി 70 ലക്ഷത്തോളം രൂപ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തില്‍ വ്യാജരേഖകളാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു.
ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും പൊലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെയാണ് സംഘടന നടപടി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസിന്‍റെ പ്രഥമിക അന്വേഷണത്തിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായിരുന്ന ഇസ്‌മായിൽ ചിത്താരി 2019ലാണ് വ്യാജ രേഖകൾ നൽകി കെഎസ്‌എഫ്‌ഇയിൽ നിന്നും ലോൺ എടുക്കുന്നത്. ഇല്ലാത്ത ഭൂമിയുടെ ആധാരവും രേഖഖളും നൽകിയാണ് ഇസ്‌മായിൽ പണം തട്ടിയത്. ഉപ്പളയിൽ അഞ്ച് ഏക്കർ ഭൂമിയുടെ രേഖയും വില്ലേജ് ഓഫീസറുടെ സീലും മറ്റ് റവന്യു രേഖകളുമാണ് വ്യാജമായി ചമച്ചത്.