കാസർകോട്:രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട യോഗ സ്ഥലത്ത് കോൺഗ്രസുകാർ തമ്മിലടിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അടക്കം 12 പേർക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. വ്യാഴാഴ്‌ചയാണ് കാസർകോട് ജില്ലയിലെ പീലിക്കോട്, രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി ഗ്രൂപ്പ് തർക്കത്തിന്‍റെ പേരിൽ അലങ്കോലപ്പെട്ടത്.
കാസർകോട് കോൺഗ്രസുകാർ തമ്മിലടിച്ച സംഭവം; 12 പേർക്കെതിരെ കേസ് - Police registered case against 12 persons
വ്യാഴാഴ്‌ചയാണ് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി ഗ്രൂപ്പ് തർക്കത്തിന്‍റെ പേരിൽ അലങ്കോലപ്പെട്ടത്.
കാസർകോട് കോൺഗ്രസുകാർ തമ്മിലടിച്ച സംഭവം; 12 പേർക്കെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്
ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ച് മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുണ്ടായ പ്രതിഷേധം കയ്യാങ്കളിയിൽ എത്തുകയായിരുന്നു. മുൻ എം.എൽ.എ കെ.വി കുഞ്ഞിക്കണ്ണന് നേരെയും കയ്യേറ്റമുണ്ടായി. തുടർന്ന് പൊലീസ് എത്തിയായിരുന്നു സ്ഥിതിഗതികൾ ശാന്തമാക്കിയത്.
READ MORE:കോൺഗ്രസിലെ ഗ്രൂപ്പ് പോര് കയ്യാങ്കളിയിൽ കലാശിച്ചു ; രമേശ് ചെന്നിത്തല