കേരളം

kerala

ETV Bharat / state

സിനിമാ ചിത്രീകരണത്തിനായി വനത്തിന്‍റെ സ്വാഭാവികതക്ക് മാറ്റം വരുത്തിയെന്ന് പരാതി

വിശദമായ റിപ്പോർട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറുമെന്ന് പരിശോധനക്കെത്തിയ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന കണ്ണൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പറഞ്ഞു

സിനിമാ ചിത്രീകരണത്തിനായി വനത്തിന്‍റെ സ്വാഭാവികതക്ക് മാറ്റം വരുത്തിയെന്ന് പരാതി

By

Published : Aug 7, 2019, 11:08 AM IST

Updated : Aug 7, 2019, 1:21 PM IST

കാസർകോട്: സിനിമാ ചിത്രീകരണത്തിനായി വനത്തിന്‍റെ സ്വാഭാവികതക്ക് മാറ്റം വരുത്തിയെന്ന പരാതിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിശോധന. കാസർകോട് പാർത്തക്കൊച്ചിയിലെ സംരക്ഷിത വനമേഖലയിലെ പരിശോധനാ റിപ്പോർട്ട് ശനിയാഴ്‌ച സമർപ്പിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കേന്ദ്രത്തിൽ നിന്നുള്ള സംഘം പരിശോധനക്കെത്തിയത്.

സിനിമാ ചിത്രീകരണത്തിനായി വനത്തിന്‍റെ സ്വാഭാവികതക്ക് മാറ്റം വരുത്തിയെന്ന് പരാതി

വനത്തിന്‍റെ സ്വാഭാവിക ഘടനക്ക് മാറ്റം വരുത്തി മണ്ണിട്ടു നിർമ്മിച്ച റോഡും, ചിത്രീകരണത്തിനായി സെറ്റുകൾ നിർമ്മിച്ചതിന്‍റെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ അടക്കം വനത്തിൽ ഉപേക്ഷിച്ച് നടത്തിയ നിയമ ലംഘനങ്ങളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധികൾ പരിശോധിച്ചത്. സംരക്ഷിത വനമേഖലയിലെ നിയമ ലംഘനങ്ങൾ മാധ്യമ വാർത്തകളിലൂടെയാണ് പുറം ലോകമറിഞ്ഞത്. പരിസ്ഥിതി പ്രവർത്തകനായ എയ്ഞ്ചൽസ് നായരാണ് വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പിന്നീടാണ് കോടതി വിശദമായ റിപ്പോർട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും തേടിയത്. തുടർന്നാണ് വനം പരിസ്ഥിതി മന്ത്രാലയ ബംഗളൂരു റീജണൽ ഓഫീസിലെ നാല് ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം കാസർകോട് പാർത്ഥ കൊച്ചിയിലെ സംരക്ഷിത വനത്തിൽ പരിശോധനക്കെത്തിയത്. സിനിമാചിത്രീകരണം വനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിച്ചത്. വിശദമായ റിപ്പോർട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറുമെന്ന് പരിശോധനക്കെത്തിയ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന കണ്ണൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പറഞ്ഞു. ചിത്രത്തിന്‍റെ നിർമാതാവും പരിശോധന സമയത്ത് സ്ഥലത്തുണ്ടായിരുന്നു. നേരത്തെ വനത്തിനുള്ളിലെ ചിത്രീകരണം വിവാദമായതോടെ അന്നുണ്ടായിരുന്ന ഡിഎഫ്ഒയെ കാസർകോട് നിന്നും സ്ഥലം മാറ്റിയിരുന്നു.

Last Updated : Aug 7, 2019, 1:21 PM IST

ABOUT THE AUTHOR

...view details