കേരളം

kerala

ETV Bharat / state

എൻഡോസള്‍ഫാൻ മേഖലയില്‍ അകാലമരണം വര്‍ധിക്കുന്നു; ആരോഗ്യ ക്യാമ്പ് നടന്നിട്ട് വര്‍ഷങ്ങളായി - എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി

നാലു വർഷമായി ക്യാമ്പ് നടക്കാത്തതിനാൽ ഒന്നര മാസത്തിനിടെ മരിച്ച മൂന്നു കുട്ടികളിൽ രണ്ടു കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിരുടെ പട്ടികയിൽ ഇല്ലാത്തവരാണ്.

Complaint about not conducting endosulfan camp in Kasargod  camp has not been held for the last four years in the Kasargod endosulfan distress zone  എന്‍ഡോസള്‍ഫാന്‍ ഇരയായി മരിച്ചത് മൂന്ന് കുട്ടികൾ  കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ മരണം  കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ക്യാമ്പ് നടക്കുന്നില്ലെന്ന് പരാതി  എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ച അമേയ മുഹമ്മദ് ഇസ്‌മായിൽ ഹർഷിത  എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി  endosulfan victims in kasargod
എൻഡോസള്‍ഫാൻ മേഖലയില്‍ അകാലമരണം വര്‍ധിക്കുന്നു; ആരോഗ്യ ക്യാമ്പ് നടന്നിട്ട് വര്‍ഷങ്ങളായി

By

Published : Feb 2, 2022, 4:35 PM IST

കാസര്‍കോട്: അമ്പലത്തറയിലെ അഞ്ചുവയസുകാരി അമേയ, അജാന്നൂരിലെ പതിനൊന്നു വയസുകാരൻ മുഹമ്മദ് ഇസ്‌മായിൽ, ഒടുവിൽ കുമ്പടാജെയിലെ ഒന്നര വയസുകാരി ഹർഷിത... കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്നു കുട്ടികളാണ് എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ഇരയായി കാസർകോട് ജില്ലയിൽ മരിച്ചത്.

കഴിഞ്ഞവര്‍ഷം എന്‍മകജെയിലെ നവജിത്ത് എന്ന കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതുവരെ നൂറോളം കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍റെ ഇരകളായി മരണത്തിനു കീഴടങ്ങിയതായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറയുന്നു. നാലു വർഷമായി ക്യാമ്പ് നടക്കാത്തതിനാൽ ഒന്നര മാസത്തിനിടെ മരിച്ച മൂന്നു കുട്ടികളിൽ രണ്ടു കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിരുടെ പട്ടികയിൽ ഇല്ലാത്തവരാണ്.

എൻഡോസള്‍ഫാൻ മേഖലയില്‍ അകാലമരണം വര്‍ധിക്കുന്നു; ആരോഗ്യ ക്യാമ്പ് നടന്നിട്ട് വര്‍ഷങ്ങളായി

വേദനതിന്ന് ഹർഷിതയും അമേയയും

എന്‍ഡോസള്‍ഫാന്‍ ദുരിത മഴപെയ്ത കുമ്പടാജെ പഞ്ചായത്തിലെ പെരിഞ്ചയിലുള്ള മൊഗേര്‍ എന്ന ആദിവാസി കോളനിയിലെ മോഹനന്‍ - ഉഷ ദമ്പതികളുടെ മൂന്നാമത്ത കുഞ്ഞായ ഹര്‍ഷിത മോള്‍ (ഒന്നര) ആണ് ഒടുവിൽ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. അബോധാ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​യി​രു​ന്നു ര​ണ്ടു​നാ​ൾ മു​മ്പ് ഹ​ർ​ഷി​ത.

പിറന്നപ്പോഴേ തല വലുതായിരുന്നു. ഇത് മെല്ലെ മെല്ലെ വളരെ തുടങ്ങി. അ​തോ​ടൊ​പ്പം കൈ​കാ​ലു​ക​ൾ ശോ​ഷി​ക്കാ​നും തു​ട​ങ്ങി. ശരീരത്തിന് പിന്നില്‍ മുഴയുമുണ്ടായിരുന്നു. ചലന ശേഷിയോ മിണ്ടാട്ടമോ ഉണ്ടായിരുന്നില്ല. ജില്ലയിലെ ആശുപത്രികളില്‍ പല തവണ പ്രവേശിപ്പിച്ചിരുന്നു. ഒരു പ്രാവശ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. അന്ന് 16 ദിവസത്തോളം ഇവിടെ ചികില്‍സയില്‍ കഴിഞ്ഞു. അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം കാസര്‍കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്‌ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങി. മോഹനന്‍ - ഉഷ ദമ്പതികളുടെ ആദ്യ രണ്ടു കുഞ്ഞുങ്ങള്‍ക്കും സംസാര വൈകല്യമുണ്ട്.

READ MORE:ഒന്നര വയസുകാരിയുടെ മൃതദേഹവുമായി എൻഡോസൾഫാൻ സമര പന്തലിൽ പ്രതിഷേധം

ഒ​രു​പാ​ട് വേ​ദ​ന സ​ഹി​ച്ചാ​ണ് ഹ​ർ​ഷി​ത​യും അമേയയും പോ​യ​ത്. അമേയയുടെയും തല വലുതാകുന്ന അവസ്ഥ ആയിരുന്നു. പിന്നീട് ഛർദി ഉണ്ടായി. ആദ്യം കു​ഞ്ഞി​നെ​യും​കൊ​ണ്ട് എ​ണ്ണ​പ്പാ​റ പി.​എ​ച്ച്.​സി​യി​ൽ പോ​യി മ​രു​ന്നു​കൊ​ടു​ത്തു. പിറ്റേദിവസം വീ​ണ്ടും ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി ര​ക്ത​പ​രി​ശോ​ധ​ന​യും മ​റ്റു പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വീ​ട്ടി​ലെ​ത്തി കുറച്ചു കഴിഞ്ഞപ്പോൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​കാ​ര​ണം ത​ല​യി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. രാ​വി​ലെ മ​ണി​ക്കൂ​റോ​ളം പരിശോധിച്ചിട്ടും ര​ക്തം ക​ട്ട​പി​ടി​ച്ച​ത് ഡോ​ക്ട​ർ​മാ​ർ​ക്ക് ക​ണ്ടെ​ത്താ​ൻ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

വേദനയിൽ പൊട്ടിക്കരഞ്ഞ് ഇസ്‌മായിൽ

കഴിഞ്ഞ ഡിസംബർ 27ന് കർണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്‌മായിലിന്‍റെ മരണം. അതേദിവസം തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചായിരുന്നു അമേയയും മരിച്ചത്. പ്ര​സ​വി​ച്ച നാ​ൾ മു​ത​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പ​ട്ടി​ക​യി​ൽ മ​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ടു​പെ​ടു​ക​യാ​യി​രു​ന്നു അ​മേ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ. 2019ൽ ​ക്യാ​മ്പി​ൽ രജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ന്യൂ​റോ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട, ത​ല​വ​ള​രു​ന്ന രോ​ഗ​മാ​യി​ട്ടു​പോ​ലും പട്ടികയിൽപെടുത്താൻ സ​ർ​ക്കാരി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​സ്‌മായിൽ ലിസ്റ്റിൽപെ​ട്ടെ​ങ്കി​ലും വൃ​ക്ക​രോ​ഗ​ത്തി‍െന്‍റെ ആ​ഴ​ത്തി​ലു​ള്ള വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി​യാ​യി​രു​ന്നു മരി​ച്ച​ത്.

ഞ​ര​മ്പ് മു​റു​കു​ന്ന വേ​ദ​ന​യി​ലും കി​ഡ്‌നി സം​ബ​ന്ധ​മാ​യ അ​സു​ഖം കൊ​ണ്ടും വ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട് പലപ്പോഴും പൊ​ട്ടി​ക്ക​രഞ്ഞിട്ടുണ്ട് മുഹമ്മദ്‌ ഇസ്‌മായിൽ. ഇസ്‌മായിൽ മ​ര​ണം വ​രെ പ്ര​തി​സ​ന്ധി​ക​ളോ​ടും രോ​ഗ​ത്തോ​ടും പൊ​രു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​യും കൂ​ടി​യാ​യി​രു​ന്നു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദുരിതബാധിതനായിരിക്കെ ര​ണ്ട​ര വ​ർ​ഷം മു​മ്പാ​ണ് വൃ​ക്ക​രോ​ഗ​ബാ​ധി​ത​നാ​യ​ത്. കാ​ഴ്‌ച​ക്കു​റ​വു​ള്ള ഇസ്‌മാ​യി​ലി​ന് ബാ​ല​ൻ​സ്​ തെ​റ്റു​ന്ന രീ​തി​യി​ലാ​യി​രു​ന്നു നട​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. റോ​ട്ട​റി സ്പെ​ഷ​ൽ സ്‌കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

വർഷങ്ങളായി ക്യാമ്പ് നടക്കുന്നില്ലെന്ന് പരാതി

കഴിഞ്ഞ നാലു വർഷമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു ക്യാമ്പ് പോലും നടന്നിട്ടില്ലെന്നു പീഡിത ജനകീയ മുന്നണി ആരോപിക്കുന്നു. 2017ലാണ് അവസാനം മെഡിക്കൽ ക്യാമ്പ് നടന്നത്. 16മാസമായി യോഗം പോലും നടന്നിട്ടില്ല. എൻഡോസൾഫാൻ ബാധിതർക്ക് കൊടുക്കാൻ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഇവിടെ ഇല്ല. ഇതാണ് മരണങ്ങൾക്ക് കാരണമെന്നും ഇവർ പറയുന്നു.

ABOUT THE AUTHOR

...view details