കാസർകോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രത്യക്ഷ സമരവുമായി പരാതിക്കാര്‍. ഉപ്പള നയാബസാറിലെ എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ വീട്ടിലേക്ക് പരാതിക്കാര്‍ മാര്‍ച്ച് നടത്തി. ജ്വല്ലറി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയാറാകാത്തതില്‍ ആശങ്കയുണ്ടെന്നും പരാതിക്കാര്‍ പറയുന്നു.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി ഖമറുദ്ദീൻ്റെ വീട്ടിലേക്ക് പരാതിക്കാരുടെ മാര്‍ച്ച് - MC Khamaruddin
പ്രത്യേക അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയാറാകാത്തതില്‍ ആശങ്കയുണ്ടെന്ന് പരാതിക്കാര്‍.
![ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി ഖമറുദ്ദീൻ്റെ വീട്ടിലേക്ക് പരാതിക്കാരുടെ മാര്‍ച്ച് gold ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് പരാതിക്കാരുടെ മാര്‍ച്ച് കാസർകോട് പ്രത്യക്ഷ സമരവുമായി പരാതിക്കാര്‍ കേസുകള്‍ രാഷ്‌ട്രീയ പ്രേരിതം Complainants MC Khamaruddin fashion gold issue](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9317134-645-9317134-1603708128795.jpg)
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി ഖമറുദ്ദീൻ്റെ വീട്ടിലേക്ക് പരാതിക്കാരുടെ മാര്‍ച്ച്
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി ഖമറുദ്ദീൻ്റെ വീട്ടിലേക്ക് പരാതിക്കാരുടെ മാര്‍ച്ച്
അതേസമയം കേസുകള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്ന എം.എല്‍.എയുടെ പ്രസ്‌താവനക്കെതിരെയും നിക്ഷേപകര്‍ പ്രതിഷേധമറിയിച്ചു. ഭൂരിഭാഗം മുസ്ലീം ലീഗ് പ്രവര്‍ത്തകരും താഴെത്തട്ടിലെ ഭാരവാഹികളുമാണ് നിക്ഷേപകര്‍ എന്ന വസ്‌തുത നിലനില്‍ക്കെ എം.എല്‍.എ കള്ളം പറയുകയാണെന്നും പരാതിക്കാര്‍ കുറ്റപ്പെടുത്തി.
Last Updated : Oct 26, 2020, 5:07 PM IST