കാസര്‍കോട്:Kasargode Ragging ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ Uppala GHSS പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌ത് ബലമായി മുടി മുറിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു Commission For Protection Of Child Rights. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ സ്വമേധയാ കേസെടുത്തത്.
സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ക്കും മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി.