കാസർകോട്: കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബിരുദ വിദ്യാർഥിയായ നന്ദ തൂങ്ങി മരിച്ച കേസിലാണ് ആൺ സുഹൃത്തായ ഹോസ്‌ദുർഗ് സ്വദേശി അബ്‌ദുൽ ഷുഹൈബിനെ(20) ഹോസ്‌ദുർഗ് ഇൻസ്‌പെക്‌ടർ പി കെ ഷൈൻ അറസ്റ്റ് ചെയ്‌തത്.
ഇരുവരും പ്ലസ് ടുവിന് ഒന്നിച്ചായിരുന്നു പഠിച്ചത്. പെൺകുട്ടിയുമായി സ്നേഹം നടിച്ച ഇയാൾ പെൺകുട്ടി അയച്ച് കൊടുത്ത സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് കണ്ടെത്തി.