കാസർകോട്: ശശി തരൂരിനെ പരിഹസിച്ച് സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ. ഇന്ത്യ മുഴുവൻ കറങ്ങുന്ന തരൂർ തിരുവനന്തപുരത്ത് കൂടി വരണമെന്ന് സി പി ജോൺ പറഞ്ഞു. പല സമരങ്ങളിലും അദ്ദേഹത്തെ കണ്ടിട്ടില്ല. പോകുമ്പോൾ എല്ലായിടത്തും പോകണം.
കേരളത്തിലെ ജനകീയ സമരങ്ങളില്‍ ഒന്നും തരൂര്‍ ഇല്ല; പരിഹസിച്ച് സി പി ജോൺ - സിഎംപി
ശശി തരൂരിനെ കോര്‍പറേഷന്‍ സമരത്തില്‍ കണാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ പറഞ്ഞു. തരൂരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ കോൺഗ്രസിന്‍റെ ഉൾപാർട്ടി വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി
അദ്ദേഹത്തെ കോർപറേഷനിൽ കാണാത്തതിൽ തനിക്ക് പ്രതിഷേധം ഉണ്ട്. വിഴിഞ്ഞം സമരത്തിലും തരൂരില്ല. ജനകീയ സമരങ്ങളിൽ തരൂർ ഇടപെടണമെന്നും ജോൺ പറഞ്ഞു. ശശി തരൂരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ കോൺഗ്രസിന്‍റെ ഉൾപാർട്ടി വിഷയമാണ്.
അത് കോൺഗ്രസ് തന്നെയാണ് തീർക്കേണ്ടതെന്നും സിപി ജോൺ വ്യക്തമാക്കി. അതാതു കക്ഷിയുടെ നേതാക്കളുടെ കാര്യത്തിൽ അതാതു കക്ഷികൾ തീരുമാനിക്കട്ടെ എന്നാണ് പണ്ട് മുതലേ ഞങ്ങളുടെ നിലപാട്. തരൂരിന്‍റെ കാര്യത്തിൽ ഇപ്പോൾ നടക്കുന്നത് പ്രത്യാഘാതം ഉണ്ടാക്കത്തതാണെന്നും ജോൺ പറഞ്ഞു.