കേരളം

kerala

ETV Bharat / state

കാസര്‍കോട്‌ ടാറ്റ കൊവിഡ്‌ ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്‌ടര്‍മാരെ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സ്ഥലം മാറ്റി.

Kasargod Tata Covid Hospital  Kasargod covid cases  Kerala Health department  covid cases kerala  Remours over closure of tata hospital  കേരള കൊവിഡ്‌  കാസര്‍കോട്‌ ടാറ്റ കൊവിഡ്‌ ആശുപത്രി  ടാറ്റ ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണി  കേരള ആരോഗ്യ വകുപ്പ്  Covid hospitals in kerala
കാസര്‍കോട്‌ ടാറ്റ കൊവിഡ്‌ ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

By

Published : Mar 25, 2022, 8:44 AM IST

കാസര്‍കോട്‌: കൊവിഡ്‌ മഹാമാരിക്കാലത്ത് കാസര്‍കോട്ടുകാര്‍ക്ക് രക്ഷയായിരുന്ന ടാറ്റ കൊവിഡ്‌ പ്രത്യേക ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയിൽ. ജില്ലയില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്‌ടര്‍മാരെയും ജീവനക്കാരെയും സ്ഥലംമാറ്റി. ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചുപോകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കാസര്‍കോട്‌ ടാറ്റ കൊവിഡ്‌ ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

2020 സെപ്‌റ്റംബര്‍ ഒന്‍പതിനാണ് ടാറ്റ പ്രീ ഫാബ്രിക്കേറ്റഡ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച് കാസര്‍കോട്‌ ചട്ടഞ്ചാലില്‍ ആശുപത്രി നിര്‍മിക്കുന്നത്. ആശുപത്രിയില്‍ വിവിധ കണ്ടെയ്‌നറുകളിലായി 551 കിടക്കകളുണ്ട്. സെപ്‌റ്റംബര്‍ 30ന് ആശുപത്രിയില്‍ 191 താത്കാലിക തസ്‌തികയും സര്‍ക്കാര്‍ സൃഷ്‌ടിച്ചു. ഈ തസ്‌തികകള്‍ നിലനിര്‍ത്തിയാല്‍ മാത്രമേ ആശുപത്രി വികസനം സാധ്യമാകൂ.

ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെ 79 ജീവനക്കാരെയാണ് ടാറ്റ ആശുപത്രിയില്‍ നിന്നും സ്ഥലംമാറ്റിയത്. പ്രവര്‍ത്തന ക്രമത്തിന്‍റെ ഭാഗമായി ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് സ്ഥലംമാറ്റം. എന്നാല്‍ ആശുപത്രി പ്രവര്‍ത്തന യോഗ്യമാക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നതോടെ ആശുപത്രിയെ ഇനി ഏത്‌ രീതിയില്‍ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്‌ടറോട്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Also Read: കാസര്‍കോട് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ് : മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്

മലബാർ ഇസ്‍ലാമിക് കോംപ്ലക്‌സ് അസോസിയേഷനിൽ നിന്ന് ഏറ്റെടുത്ത 1.6695 ഹെക്‌ടർ വഖഫ് ഭൂമിയിലാണ് കൊവിഡ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും കൂടുതൽ കെട്ടിട സംവിധാനങ്ങൾ ഒരുക്കിയും ആശുപത്രി ജില്ലയിലെ ആരോഗ്യമേഖലയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് ജില്ലയിലെ വിവിധ ജനപ്രതിനിധികളുൾപ്പെടെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശുപത്രിയുടെ ഭരണ ചുമതല നൽകിയാൽ വൃക്ക രോഗികൾക്കുള്ള ആശുപത്രിയാക്കി മാറ്റാൻ തയ്യാറാണെന്ന് ജില്ല പഞ്ചായത്ത് അറിയിച്ചു.

ABOUT THE AUTHOR

...view details