കാസർകോട്:കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖലയില്‍ പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി കടന്നു പോകുന്നവർക്ക് നിയന്ത്രണവുമുണ്ട്. ആശുപത്രിയടക്കമുള്ള അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. കാസര്‍കോട് നിന്നും മംഗളൂരു, വിട്‌ല, സുള്ള്യ എന്നിവടങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തലപ്പാടി, പെര്‍ള, പഞ്ചിക്കല്‍ എന്നിവിടങ്ങളിലേക്കായി ചുരുക്കിയിട്ടുണ്ട്.
കർണാടക ലോക്ക് ഡൗൺ; അതിർത്തിയിൽ പരിശോധന ശക്തം - കർണാടകയിൽ ലോക്ക് ഡൗൺ
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
കർണാടക ലോക്ക് ഡൗൺ; അതിർത്തിയിൽ പരിശോധന ശക്തം
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. രണ്ടാഴ്‌ചത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിക്കും മറ്റുമായി ദിവസേന മംഗളൂരുവിലേക്ക് പോകുന്നവരും പ്രതിസന്ധിയിലായിട്ടുണ്ട്. തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം മാത്രമാണ് ആളുകളെ കടത്തി വിടുന്നത്. തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസും ഇവരെ പരിശോധിക്കുന്നുണ്ട്.