കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന എംസി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ നാല് ചെക്ക് കേസ് കൂടി. പുതിയങ്ങാടിയിലെ പിവി അബൂബക്കര്‍, പി ഷംസുദ്ദീന്‍, സി നൗഷാദ്, എം മുഹമ്മദ് കുഞ്ഞി എന്നിവരാണ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു കോടിയുടെ ചെക്ക് കേസ് ഫയല്‍ ചെയ്‌തത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് പിന്നാലെ എംസി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ ചെക്ക് കേസ് - എംസി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ ചെക്ക് കേസ്
നാല് ചെക്ക് കേസാണ് എംസി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഫയല്‍ ചെയ്‌തത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് പിന്നാലെ എംസി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ ചെക്ക് കേസ്
2018ല്‍ ഇവര്‍ ഒരു കോടി രൂപ നിക്ഷേപിച്ചുവെന്നും പണം പിന്‍വലിക്കാന്‍ സമീപിച്ചപ്പോള്‍ ഖമറുദ്ദീനും എംഡി പൂക്കോയ തങ്ങളും ചെക്ക് ഒപ്പിട്ട് നല്‍കുകയായിരുന്നുവെന്നുമാണ് പരാതി. കഴിഞ്ഞ ഓഗസ്റ്റില്‍ ഈ ചെക്ക് മടങ്ങുകയും ചെയ്‌തു.