കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 'വിശപ്പുരഹിത കേരളം' പദ്ധതിയിൽ 25 രൂപക്ക് ഉച്ചഭക്ഷണം ഇനി കാസർകോടും ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച 2020-21 വര്‍ഷത്തെ കുടുംബശ്രീ ജില്ലാ കര്‍മപദ്ധതി അവതരണയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.
കാസര്‍കോട് 'വിശപ്പുരഹിത കേരളം' പദ്ധതിയിൽ 25 രൂപക്ക് ഉച്ചഭക്ഷണം
കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 38 പഞ്ചായത്തുകളിലും മൂന്ന് നഗര സഭകളിലുമായി 41 ഹോട്ടലുകള്‍ പുതിയതായി തുറക്കും
കാസര്‍കോഡ് 'വിശപ്പുരഹിത കേരളം' പദ്ധതിയിൽ 25 രൂപക്ക് ഉച്ചഭക്ഷണം
ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടി 38 പഞ്ചായത്തുകളിലും മൂന്ന് നഗര സഭകളിലുമായി 41 ഹോട്ടലുകളാണ് പുതിയതായി തുറക്കുകയെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി മാര്‍ച്ച് പതിനഞ്ചോടെ പുതിയ ഭക്ഷണകേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിലൂടെ ഇരുന്നൂറോളം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. പദ്ധതിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ചെയ്ത് കൊടുക്കുക.