കാസർകോട്: പണി പൂർത്തിയായി ഒരു വർഷം കഴിയും മുമ്പേ ചന്തേര റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം തകർന്നു. ഒന്നര കോടിയിലധികം തുക ചെലവഴിച്ച് നിർമ്മിച്ച പ്ലാറ്റ്‌ഫോമിന്‍റെ ഒരു ഭാഗമാണ് തകർന്നത്. പിലിക്കോട്, പടന്ന, കരിവെള്ളൂർ എന്നി ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങൾ ട്രെയിന്‍ യാത്രക്കായി ഉപയോഗിക്കുന്ന സ്റ്റേഷനാണ് ചന്തേര.
നിർമാണം പൂർത്തിയായി ഒരു വർഷമായില്ല, ചന്തേര സ്റ്റേഷൻ പ്ലാറ്റ്‌ഫോം തകർന്നു - Kasaragod news
പിലിക്കോട്, പടന്ന, കരിവെള്ളൂർ എന്നി ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങൾ ട്രെയിന്‍ യാത്രക്കായി ഉപയോഗിക്കുന്ന സ്റ്റേഷനാണ് ചന്തേര.
ചന്തേര റെയിൽവെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം തകർന്നു
താഴ്ന്ന നിലയിലുള്ള പ്ലാറ്റ്‌ഫോം ആയിരുന്നപ്പോൾ വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാര്‍ ട്രെയിനിൽ കയറിയിരുന്നത് . യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് ഒന്നര കോടിയിലധികം തുക ചെലവഴിച്ച് ഉയർന്ന നിലയിലുള്ള പ്ലാറ്റ്‌ഫോം നിർമ്മിച്ചത്.