കേരളം

kerala

ETV Bharat / state

ഒരു ലക്ഷത്തിലേറെ കൊവിഡ് പരിശോധനകൾ, മാതൃകയായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാല - covid test

രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്ര സര്‍വകലാശാല കൊവിഡ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. 1,01429 ആര്‍ടിപിസിആര്‍ പരിശോധനകളാണ് ഇതുവരെ പൂർത്തിയാക്കിയത്.

central university  central university virolgy lab  കേന്ദ്ര സര്‍വ്വകലാശാല  കാസർകോട് കേന്ദ്ര സര്‍വ്വകലാശാല  ആര്‍ടിപിസിആര്‍  വൈറോളജി ലാബ്  കൊവിഡ് പരിശോധന  covid test  ആര്‍ടിപിസിആര്‍ പരിശോധന
ഒരു ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ, സേവനത്തിന്‍റെ മാതൃകയായി കേന്ദ്ര സര്‍വ്വകലാശാല

By

Published : May 6, 2021, 8:21 PM IST

Updated : May 6, 2021, 9:54 PM IST

കാസർകോട് : കൊവിഡ് മഹാമാരിയുടെ കാലത്ത് സേവനമേഖലയില്‍ മാതൃകയായി കാസർകോട്ടെ കേന്ദ്ര സര്‍വകലാശാല. ഇവിടുത്തെ വൈറോളജി ലാബില്‍ ഒരു ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്ര സര്‍വകലാശാല കൊവിഡ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇത് ജില്ലയിലെ കൊവിഡ് നിര്‍ണയത്തിനും ഗുണകരമായി മാറി.

ഒരു ലക്ഷത്തിലേറെ കൊവിഡ് പരിശോധനകൾ, മാതൃകയായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാല

2020 മാര്‍ച്ച് 30നാണ് കൊവിഡ് പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ അംഗീകാരം ലാബിന് ലഭിച്ചത്. ഇതുവരെ 101429 ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഇവിടെ പൂർത്തിയാക്കി. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിദിനം 1200 ഓളം പരിശോധനകൾ ലാബിൽ നടക്കുന്നുണ്ട്. ബയോകെമിസ്ട്രി ആന്‍റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിലാണ് പരിശോധന നടത്തുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെക്കുറിച്ചും ഇവിടെ പഠനം നടത്തുന്നുണ്ട്.

READ MORE:സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബാണ് ഇവിടുത്തേത്. പരിശോധനാഫലം സംസ്ഥാന സര്‍ക്കാരിന്‍റെ പോര്‍ട്ടലിലാണ് അപ്‌ലോഡ് ചെയ്യുന്നത്. നിലവില്‍ സര്‍വകലാശാലയോട് ചേര്‍ന്ന് പുതിയ ലാബ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍വകലാശാലയും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇത് പ്രവര്‍ത്തനമാരംഭിക്കുന്ന മുറയ്ക്ക് പ്രതിദിനം 3000ലധികം സാമ്പിളുകളുടെ പരിശോധന നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

READ MORE:സംസ്ഥാനത്ത് 42,464 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 63 മരണം

Last Updated : May 6, 2021, 9:54 PM IST

ABOUT THE AUTHOR

...view details