ഗവേഷണ വിഷയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രസര്‍വ്വകലാശാല നിഷേധിച്ചു; പ്രതിഷേധം ശക്തമാവുന്നു - പിണറായി വിജയൻ
ദേശീയ പ്രാധാന്യമുള്ള വിഷയം തെരഞ്ഞെടുക്കണമെന്ന് സര്‍വ്വകലാശാല. അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള നീക്കമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലയുടെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഗവേഷണ വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ദേശീയ മുന്‍ഗണന വിഷയങ്ങള്‍ മാത്രമേ പരിഗണിക്കാവൂ എന്നാണ് സര്‍ക്കുലര്‍. എല്ലാ വകുപ്പ് തലവന്മാരും അടങ്ങുന്ന ഉപദേശക സമിതി ഇക്കാര്യം നിരീക്ഷിക്കണമെന്നും സര്‍വ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതോടെ നഷ്ടമായി. സര്‍വ്വകലാശാലയുടെ തീരുമാനത്തിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ശാസ്ത്ര വിരുദ്ധതയും അന്ധവിശ്വാസവും പ്രചരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ഡോക്ടർ മീന. ടി. പിള്ള രാജി വെച്ചിരിന്നു. അക്കാദമിക രംഗത്തെ പ്രമുഖരും കേന്ദ്ര സര്‍വ്വകലാശാലയുടെ തീരുമാനത്തിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്.