കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാസർകോട് കേരള കേന്ദ്ര സർവകലാശാലയിലെ പ്രൊഫസറെ സസ്പെൻഡ് ചെയ്‌തു (central university professor suspended). എ.കെ മോഹനനെയാണ് സസ്പെൻഡ് ചെയ്‌തത്. ഇന്നലെയാണ് താൽക്കാലിക അധ്യാപകനിൽ നിന്ന് സ്ഥിര നിയമനത്തിനായി കൈക്കൂലി വാങ്ങുന്നതിനിടെ എ കെ മോഹൻ വിജിലൻസ് പിടിയിലായത്.
സർവ്വകലാശാലയിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ (Social work department) ഗസ്റ്റ് ഫാക്കൽറ്റിയായി ജോലി ചെയ്‌ത് വന്നിരുന്ന പരാതിക്കാരന്‍റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കരാർ പുതുക്കി നൽകുന്നതിനും പി എച്ച് ഡിക്ക് അഡ്‌മിഷൻ ശരിയാക്കുന്നതിനും വേണ്ടി പ്രൊഫസർ പണം ആവശ്യപ്പെടുകയായിരുന്നു. രണ്ടുലക്ഷം രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത് (2 Lakh).