കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടകൊലപാതകം; സിബിഐ ഇന്ന് പെരിയയിൽ

പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ. പീതാംബരൻ, ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠനും ഉൾപ്പടെ 14 സിപിഎം പ്രവർത്തകരാണ് ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിലെ പ്രതികൾ.

Cbi  പെരിയ ഇരട്ടകൊലപാതകം; സിബിഐ ഇന്ന് പെരിയയിൽ  പെരിയ ഇരട്ടകൊലപാതകം  സിബിഐ ഇന്ന് പെരിയയിൽ  CBI in Periya today
പെരിയ ഇരട്ടകൊലപാതകം

By

Published : Dec 15, 2020, 11:07 AM IST

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റെയും, കൃപേഷിന്‍റെയും കൊലപാതക കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്ന് പെരിയയിലെത്തും. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ടി. പി. അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ. പീതാംബരൻ, ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠനും ഉൾപ്പടെ 14 സിപിഎം പ്രവർത്തകരാണ് ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിലെ പ്രതികൾ. എന്നാൽ ഉന്നത നേതൃത്വത്തിന്‍റെ ഗൂഡാലോചന കൊലപാതകത്തിന് പിന്നിലുണ്ടെന്ന ഇരുവരുടെയും രക്ഷിതാക്കളുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയും, സുപ്രീംകോടതിയും സിബിഐ അന്വേഷണത്തിന് അനുമതി നൽകിയത്.

തുടക്കം മുതൽ സിബിഐയോട് കാണിച്ചു വന്ന നിസ്സഹകരണം സർക്കാർ ഇപ്പോഴും തുടരുകയാണ്. അന്വേഷണ സംഘത്തിന് കാസർകോടോ, കാഞ്ഞങ്ങാട്ടോ ക്യാംപ് ഓഫീസ് അനുവദിക്കണമെന്നാവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ഇതുവരെയായിട്ടും ഇതിനാവശ്യമായ സൗകര്യം സർക്കാർ ഒരുക്കിയിട്ടില്ല. മൂന്ന് പൊലീസുകാരും, ഒരു വാഹനവും പ്രവർത്തനത്തിനായി അനുവദിച്ചു തരണമെന്നും സിബിഐ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.

ABOUT THE AUTHOR

...view details