കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജയിലിൽ കഴിയുന്ന ബി.പ്രദീപ് കുമാറിന് ജാമ്യം. ഉപാധികളോടെ ഹോസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിസംബർ എട്ടിന് റിമാൻഡ് കാലാവധി അവസാനിക്കും മുൻപേയാണ് പ്രദീപ് കുമാറിന് ജാമ്യം ലഭിച്ചത്.
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന് ജാമ്യം - kasarkode
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന് ജാമ്യം
സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ഒപ്പം കേസിലെ തെളിവുകൾ കണ്ടെത്തുന്നതിനുള്ള ചോദ്യം ചെയ്യലിൽ, പ്രദീപ് കുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നിക്ഷിപ്‌ത താൽപര്യക്കാരായ പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.