കാസർകോട്:തോക്കെടുത്തത് ലഹള ഉണ്ടാക്കാനല്ലെന്നും കുട്ടികളുടെ സുരക്ഷയ്‌ക്കെന്നും ബേക്കല്‍ സ്വദേശി സമീർ. മക്കൾക്ക് സുരക്ഷ നൽകേണ്ടത് രക്ഷിതാവെന്ന നിലയില്‍ തന്‍റെ ഉത്തരവാദിത്വമാണ്. അതാണ് താൻ ചെയ്‌തതെന്നും സമീര്‍ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
Read More:പട്ടിയെ നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കേന്തി നടത്തം; സമീറിനെതിരെ കേസ്
കുട്ടികൾക്ക് ധൈര്യം കൊടുക്കാൻ വേണ്ടിയാണ് അലമാരയിൽ സൂക്ഷിച്ചുവച്ച എയർ ഗൺ എടുത്തത്. നായകളുടെ ശല്യം ഇവിടെ കൂടുതലാണ്. ഒരു കുട്ടിയെ കടിച്ചിട്ടുമുണ്ട്. അതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
തെരുവുനായ്‌ക്കളെ നേരിടാന്‍ തോക്കേന്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തതിനെതിരെ സമീര്‍ Read More:പട്ടിയെ ഓടിക്കാന്‍ എയര്‍ ഗണ്ണുമായി കുട്ടികളോടൊപ്പം മാസ് നടത്തം; വൈറലായി സമീറും പിള്ളേരും
തന്‍റെ പേരിൽ കേസെടുത്തത് ശരിയായ നടപടിയല്ല. ലഹള ഉണ്ടാക്കുന്ന തരത്തിൽ എന്ത് കാര്യമാണ് ആ വീഡിയോയിലുള്ളത്. നാട് തന്‍റെ കൂടെയുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും സമീർ പറഞ്ഞു.