കാസർകോട് : പൂച്ചക്കാട് ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു. പൂച്ചക്കാട് പള്ളിക്ക് മുന്നിലെ കിണറ്റിലാണ് കാര്‍ വീണത്. ആറ് വയസുകാരന്‍ ഉള്‍പ്പടെ കാറിലുണ്ടായിരുന്ന നാലംഗ സംഘം അത്‌ഭുതകരമായാണ് രക്ഷപെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
VIDEO | കാസര്‍കോട് ആള്‍മറയും തകര്‍ത്ത് കിണറ്റില്‍ പതിച്ച് കാര്‍ ; 6 വയസുകാരനടക്കം നാലംഗ സംഘത്തിന് അത്‌ഭുത രക്ഷപ്പെടല്‍ - kasargod car accident
പൂച്ചക്കാട് പള്ളിക്ക് മുന്നിലെ കിണറ്റിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് വീണത്
കാര്‍ നിയന്ത്രണം വിട്ട് നേരെ കിണറ്റിലേക്ക്, അത്‌ഭുതകരമായ രക്ഷപെടല്‍
ഉദുമ സ്വദേശികളായ അബ്‌ദുള്‍ നസീര്‍ മക്കളായ മിഥലാജ്, വാഹിദ്, അജ്‌മല്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.