കാസർകോട്: വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഭീമനടി സ്വദേശി ജോബിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം - latest news in Kasaragod
കാറിലുണ്ടായ അഞ്ച് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അഗ്‌നി രക്ഷ സേനയെത്തി തീയണച്ചു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു.
![ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം car fire vellarikkund Car caught fire in vellarikunndu Kasaragod ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു Car caught fire കാസർകോട് വാര്‍ത്തകള്‍ കാസർകോട് ജില്ല വാര്‍ത്തകള്‍ കാസർകോട് പുതിയ വാര്‍ത്തകള്‍ kerala news updates latest news in Kasaragod ബന്തടുക്ക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17348319-thumbnail-3x2-kk.jpg)
കാറിന് തീപിടിച്ചതിന്‍റെ ദൃശ്യം
കാറിന് തീപിടിച്ചതിന്‍റെ ദൃശ്യങ്ങള്‍
അഞ്ച് പേരും അത്ഭുകരമായി രക്ഷപ്പെട്ടു. കാറിൽ നിന്നും പുക ഉയര്‍ന്നതോടെ ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. ബന്തടുക്കയിൽ നിന്നും ഭീമനടിയിലെ വീട്ടിലേക്ക് പോകുകയിരുന്നു കുടുംബം. കാർ പൂർണമായി കത്തിനശിച്ചു. നാട്ടുകാർ ഉടൻ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്.