കേരളം

kerala

ETV Bharat / state

വിവാഹ ആഘോഷത്തിലേക്ക് കാര്‍ ഇടിച്ചു കയറി; നാല് പേര്‍ക്ക് പരിക്ക് - accident news

വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് വധൂവരന്മാര്‍ വരന്‍റെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

നാല് പേര്‍ക്ക് പരിക്ക്

By

Published : Nov 17, 2019, 11:20 PM IST

കാസര്‍കോട്: വിവാഹത്തിന്‍റെ ഭാഗമായി നടത്തിയ വാഹന പ്രകടനത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറി നാല് പേര്‍ക്ക് പരിക്ക്. അഖിലേഷ്, അമൃത് രാജ്, ജിത്തു, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. കാർ ഓടിച്ചയാൾ ഫോൺ ഉപയോഗിച്ച് കൊണ്ട് ഡ്രൈവ് ചെയ്‌തതാണ് അപകട കാരണമെന്ന് പറയുന്നു. മയ്യിച്ചയിലെ ഓഡിറ്റോറിയത്തില്‍ നിന്ന് വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് വധൂവരന്മാര്‍ കാര്യങ്കോടുള്ള വരന്‍റെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

വിവാഹ ആഘോഷത്തിലേക്ക് കാര്‍ ഇടിച്ചു കയറി; നാല് പേര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details