കേരളം

kerala

ETV Bharat / state

കലോത്സവം കണ്ടുമടങ്ങവെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം - അപകടം

കാസര്‍കോട് നീലേശ്വരം മഞ്ഞളംകാടിൽ ഇന്ന് (02.12.22) രാത്രി 8.30 മണിയോടെയാണ് സുഹൃത്തുക്കളായ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം

കാസര്‍കോട് നീലേശ്വരം  car and lorry accident Youths dies  car and lorry accident Youths killed  Kasargod car and lorry accident Youths killed  കാസർകോട്  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം  സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
കലോത്സവം കണ്ടുമടങ്ങവെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

By

Published : Dec 2, 2022, 10:42 PM IST

കാസർകോട്: നീലേശ്വരം മഞ്ഞളംകാടിൽ കാറും ലോറിയും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ മൂന്നുപേർ മരിച്ചു. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളി സ്വദേശി കിഷോർ എന്നിവരാണ് മരിച്ചത്. ജില്ല സ്‌കൂള്‍ കലോത്സവം കണ്ട് മടങ്ങുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

കാസര്‍കോട് നീലേശ്വരത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍

കൊന്നക്കാട് - നീലേശ്വരം റോഡിൽ മഞ്ഞളംകാട് ഇന്ന് (02.12.22) രാത്രി 8.30നാണ് അപകടം സംഭവിച്ചത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബിനുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കല്ല് കയറ്റിയ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊന്നക്കാടേക്ക് പോവുകയായിരുന്നു കാറില്‍ കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഒരാളെ കിനാവൂരിൽ ഇറക്കിയശേഷം യാത്ര തുടരുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം.

ABOUT THE AUTHOR

...view details