വിഷു ദിനത്തിൽ ക്ഷേത്രത്തിലൊരുക്കിയ കണികണ്ടാണ് കാസർകോട്ടെ രണ്ട് മുന്നണി സ്ഥാനാർഥികളും വോട്ടഭ്യർഥന നടത്തിയത്. പുലർച്ചെ നാലരയോടെ ബിജെപി സ്ഥാനാർഥി രവീശ തന്ത്രി മധൂർ സിദ്ധിവിനായക ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലൊരുക്കിയ കണികണ്ട ശേഷം മറ്റിടങ്ങളിലേക്ക്.
വിഷു ആഘോഷിച്ച് കാസർകോട്ടെ സ്ഥാനാർഥികൾ - രവീശ തന്ത്രി
വിഷുദിനത്തിൽ ക്ഷേത്ര ദർശനം നടത്തി സ്ഥാനാർഥികൾ. രാജ് മോഹൻ ഉണ്ണിത്താനും രവീശ തന്ത്രിയുമാണ് ക്ഷേത്രത്തിലെത്തി കണി കണ്ടത്
![വിഷു ആഘോഷിച്ച് കാസർകോട്ടെ സ്ഥാനാർഥികൾ](https://etvbharatimages.akamaized.net/etvbharat/images/768-512-3005227-thumbnail-3x2-ksgd.jpg)
ഫയൽ ചിത്രം
വിഷു ആഘോഷിച്ച് കാസർകോട്ടെ സ്ഥാനാർഥികൾ
യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ അഞ്ചരയോടെയാണ് മധൂർ ക്ഷേത്രത്തിലെത്തിയത്. വിനായകന് മുന്നിൽ കണ്ണടച്ച് പ്രാർഥന. ശേഷം കണി കണ്ട് മടക്കം. ക്ഷേത്ര ദർശനത്തിനിടയിലും ഉണ്ണിത്താൻ ആളുകളെ സമീപിച്ചു വോട്ടഭ്യർഥിക്കുന്നുണ്ടായിരുന്നു. അതേ സമയം എൽഡിഎഫ് സ്ഥാനാർഥി കെ.പി.സതീഷ് ചന്ദ്രൻ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം വിഷു ആഘോഷിച്ചു. ശേഷം നാട്ടിൽ തന്നെ കറങ്ങി വോട്ടർമാരെ നേരിൽ കണ്ടു.
Last Updated : Apr 15, 2019, 11:59 AM IST