കാസർകോട്: സ്‌കൂള്‍ വിദ്യാർഥികളെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ബസിൽ കയറ്റാത്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌ത വിദ്യാർഥികളെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കുമ്പളക്ക് അടുത്ത് ഷിറിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ സ്റ്റോപ്പിൽ പതിവായി ബസുകൾ നിർത്താറില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് ജീവനക്കാരുടെ പരസ്യ ഭീഷണി; പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ - കാസർകോട്
കുമ്പളക്ക് അടുത്ത് ഷിറിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ സ്റ്റോപ്പിൽ ബസ് നിര്‍ത്താതിരുന്നത് ചോദ്യം ചെയ്‌തതിനാണ് വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്
ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാരുടെ പരസ്യ ഭീഷണി; പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍
ഇത് ചോദ്യം ചെയ്‌ത വിദ്യാർഥികളെയാണ് കാസർകോട്, തലപ്പാടി റൂട്ടിൽ ഓടുന്ന ഗസൽ ബസിലെ ജീവനക്കാർ പരസ്യമായി ഭീഷണിപ്പെടുത്തിയത്. തുടർന്ന് ബസ് ജീവനക്കാർ സംഘം ചേർന്നെത്തി വിദ്യാർഥികളെ ആക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ സ്‌കൂൾ അധികൃതർ കുമ്പള പൊലീസിൽ പരാതി നൽകി.
ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളും ഒരു വിഭാഗം ജീവനക്കാരും തമ്മിൽ സ്‌കൂൾ പരിസരത്ത് തർക്കം പതിവാണ്. ഇതിനുമുമ്പ് രണ്ട് തവണ വിദ്യാർഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.