വേനൽ മഴയിൽ ഉപജീവനമാര്‍ഗ്ഗം നശിച്ച് മലയോര കർഷകർ - മലയോര മേഖല
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഴ കര്‍ഷകര്‍ ഉള്ള മടിക്കൈ പഞ്ചായത്തിലാണ് നഷ്ടം ഏറെ ഉണ്ടായത്.
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ശക്തമായി പെയ്ത വേനല്‍ മഴയില്‍ വന്‍ നാശനഷ്ടം. ജില്ലയുടെ മലയോര മേഖലകളിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. വേനല്‍ മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ ആയിരക്കണക്കിന് വാഴകളാണ് വിവിധ പ്രദേശങ്ങളിലായി നിലംപൊത്തിയത്. വിളവെടുപ്പിന് പാകമായ വാഴകളാണ് നശിച്ചതില്‍ ഏറെയും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഴ കര്‍ഷകര്‍ ഉള്ള മടിക്കൈ പഞ്ചായത്തിലാണ് നഷ്ടം ഏറെ ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും കന്ന് കൊണ്ടുവന്നാണ് ഇവിടെ കൃഷി നടത്തിവരുന്നത്. ഇതോടെ കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച് നൂറുകണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. ഇതിനു പുറമേ വീടുകള്‍ക്ക് മേല്‍ തെങ്ങുകളും,മരങ്ങളും കടപുഴകിവീണ് തകര്‍ന്ന് വിണും നാശമുണ്ടായി. ജില്ലയിലെ മലയോര മേഖലകളില്‍ ആണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.