കേരളം

kerala

ETV Bharat / state

ബലൂണിന് പിന്നാലെ പോയി കുഴല്‍കിണറില്‍ വീണു മരിച്ച പിഞ്ചോമനയെ ഓര്‍മയില്ലേ; അതെ, ആ പ്രഫുലിന്‍റെ സഹോദരനും മരിച്ചു - ചെമ്മട്ടംവല്‍ കുഴൽക്കിണർ

Kanhangad Borewell Accident :18 വര്‍ഷം മുമ്പാണ് പ്രഫുലെന്ന പിഞ്ചോമന കുഴല്‍ക്കിണറില്‍ വീണ് മരിച്ചത്, അതേ കുഴല്‍ക്കിണറിന് സമീപം പ്രഫുലിന്‍റെ സഹോദരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ബലൂണിന് പിന്നാലെ പോയ കുഞ്ഞ് പ്രഫുലിന്‍റെ മരണം അന്ന് കേരളത്തെ ആകെ കണ്ണീരിലാഴ്‌ത്തിയിരുന്നു.

Brother of Kanhangad Borewell Victim  Kanhangad Borewell Victim Prabhul  Prabhuls Brother Died in Bike Accident  Prabhuls Brother Death  Kanhangad Borewell Accident  Kanhangad Prabhul Death  പ്രഫുലിന്‍റെ സഹോദരൻ ബൈക്കപകടത്തിൽ മരിച്ചു  പ്രഫുലിന്‍റെ സഹോദരന്‍ രാഹുല്‍ദാസ്  ചെമ്മട്ടംവല്‍ കുഴൽക്കിണർ  Chemmattamvayal Borewell
Brother of Kanhangad Borewell Victim Prabhul Died in Bike Accident

By ETV Bharat Kerala Team

Published : Dec 19, 2023, 3:30 PM IST

Updated : Dec 19, 2023, 10:51 PM IST

കാസർകോട്: ആദ്യം സഹോദരൻ ആറാം വയസിൽ മരിച്ചു, പിന്നീട് പിതാവും. ഒടുവിൽ മറ്റൊരു മരണം കൂടി ആ കുടുംബത്തെ തേടി എത്തി. 18 വര്‍ഷം മുമ്പ് കുഴല്‍ക്കിണറില്‍ വീണ് മരിച്ച പ്രഫുലിന്‍റെ സഹോദരന്‍ രാഹുല്‍ദാസ് ആണ് ബൈക്കപകടത്തിൽ മരിച്ചത്. ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത് (Brother of Kanhangad Borewell Victim Prabhul Died in Bike Accident).

ചെമ്മട്ടംവയല്‍ എക്‌സൈസസ് ഓഫീസിന് സമീപത്തെ പരേതനായ മോഹന്‍ദാസ് - വിനോദിനി ദമ്പതികളുടെ മകനാണ് ഇരുപത്തിനാലുകാരനായ രാഹുല്‍ദാസ്. കൊറിയര്‍ സര്‍വ്വീസില്‍ ജോലിക്കാരനായ രാഹുല്‍ദാസ് ഞായറാഴ്‌ച രാത്രി 11മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിക്ക് (Chemmattamvayal District Hospital) സമീപം വച്ച് ബൈക്ക് ഡിവൈഡറിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്‌ച രാവിലെയോടെ മരണം സംഭവിച്ചു.

Also Read:പ്രാർത്ഥനകൾ വിഫലമായി; കുഴൽക്കിണറിൽ നിന്ന് ജീവനോടെ പുറത്തെടുത്ത അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

18 വര്‍ഷം മുമ്പ് 2006 ഏപ്രില്‍ 27നാണ് രാഹുല്‍ദാസിന്‍റെ സഹോദരന്‍ പ്രഫുല്‍ ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിക്ക് മുന്നിലുള്ള കുഴല്‍ കിണറില്‍ വീണ് മരിച്ചത്. കൈയ്യില്‍ നിന്നും പറന്നുപോയ ബലൂണിന് പുറകെ ഓടിയതായിരുന്നു പ്രഫുല്‍. രാജ്യമൊന്നാകെ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന രക്ഷാദൗത്യത്തിനൊടുവില്‍ പുറത്തെടുക്കുമ്പോഴേക്കും ആറുവയസുകാരനായ പ്രഫുല്‍ മരണപ്പെട്ടിരുന്നു. രാഹുലിന്‍റെ ബൈക്ക് അപകടത്തിൽപ്പെട്ട സ്ഥലത്തിനടുത്താണ് പ്രഭുൽ അകപ്പെട്ട കുഴൽകിണർ സ്ഥിതിചെയ്‌തിരുന്നത്.

പ്രഫുലിന്‍റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന് സര്‍ക്കാര്‍ വീട് നല്‍കുകയും മാതാവ് വിനോദിനിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്‌തികയില്‍ ജോലി നല്‍കുകയും ചെയ്‌തിരുന്നു. രാഹുല്‍ദാസിന്‍റെ പിതാവ് മോഹന്‍ദാസ് അഞ്ചുവര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്വം മക്കളിലായിരുന്നു. അമ്മ വിനോദിനിക്ക് കൂട്ടായി മൂത്ത മകൻ വിശാൽദാസ് മാത്രമാണ് ഇനിയുള്ളത്.

Also Read:20 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴൽക്കിണറിൽ വീണ നാല് വയസുകാരനെ രക്ഷപ്പെടുത്തി

Last Updated : Dec 19, 2023, 10:51 PM IST

ABOUT THE AUTHOR

...view details