കേരളം

kerala

ETV Bharat / state

കാസര്‍കോട് മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു ; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

മരിച്ചത് കര്‍ണാടക സ്വദേശികളായ മനീഷ്‌ (16), നിതിൻ(40), ദീക്ഷ(30) എന്നിവര്‍

16 year old died at kasargod  boy drown to death  kasargod kundamkuzhi river  karnataka native drowns in Kerala  കുണ്ടംകുഴി തോണികടവ്‌ പുഴ  കാസര്‍കോട്‌ മുങ്ങിമരണം  വിദ്യാര്‍ഥി മുങ്ങിമരിച്ചു  Kasargod latest news
കുണ്ടംകുഴി തോണികടവ്‌ പുഴയില്‍ പതിനാറുകാരന്‍ മുങ്ങിമരിച്ചു

By

Published : May 2, 2022, 7:43 PM IST

കാസർകോട് : കുണ്ടംകുഴി തോണിക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങി മരിച്ചു. കർണാടക സ്വദേശികളും തോണിക്കടവിലെ താമസക്കാരുമായ മനീഷ്‌ (16), നിതിൻ(40) , ദീക്ഷ(30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം.

ബന്ധുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ നിതിന്‍റെ ഭാര്യ ദീക്ഷയാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മനീഷും നിതിനും അപകടത്തില്‍പ്പെട്ടത്. ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയതാണ് നിതിന്‍.

കര്‍ണാടക സ്വദേശികളായ ഇവരുടെ കുടുംബം കുറച്ച് കാലമായി കുണ്ടംകുഴിയിലാണ് താമസം. ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ABOUT THE AUTHOR

...view details