കാസർകോട്: കേരള അതിർത്തിയായ തലപ്പാടിയിൽ കാര്യങ്ങൾ പഴയ പടി തന്നെ. ചെക്‌പോസ്റ്റില്‍ മെഡിക്കൽ സംഘത്തെ ഇനിയും നിയമിച്ചില്ല. കൊവിഡ് ബാധിതരല്ലാത്ത രോഗികളെ പരിശോധനകൾക്ക് ശേഷം കടത്തിവിടുമെന്ന് അറിയിച്ചെങ്കിലും കർണ്ണാടക പൊലീസ് തടയുകയാണ്. അതിർത്തിയിൽ മാധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്.
മാറ്റമില്ലാതെ കർണാടക; തലപ്പാടിയിൽ കാര്യങ്ങൾ പഴയ പടി തന്നെ
ഇന്ന് രാവിലെ മുതൽ എത്തിയ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളെ കർണാടക തടഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതായുള്ള ഉത്തരവ് ലഭ്യമായിട്ടില്ലെന്ന് കർണാടക പൊലീസ് വ്യക്തമാക്കി
മാറ്റമില്ലാതെ കർണാടക; തലപ്പാടിയിൽ കാര്യങ്ങൾ പഴയ പടി തന്നെ
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് അതിർത്തിയിലെ യാത്രാ പ്രശ്‌നങ്ങൾക്ക് പരിഹാരമായതായി അറിയിച്ചത്. രോഗികളെ അതിർത്തി കടത്തിവിടുമെന്ന് കർണാടക ഉറപ്പ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ എത്തിയ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളെ കർണാടക തടഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതായുള്ള ഉത്തരവ് ലഭ്യമായിട്ടില്ലെന്ന് കർണ്ണാടക പൊലീസ് വ്യക്തമാക്കി. കേരള പൊലീസ് അധികൃതരെയും കർണ്ണാടക പൊലീസ് ഇക്കാര്യമറിയിച്ചു.