കാസര്‍കോട്:കാഴ്‌ചയ്‌ക്കുള്ള പരിമിതി ഫാത്തിമ അന്‍ഷി കണക്കിലെടുക്കുന്നില്ല. പകരം സംഗീതവും ഐ.എഫ്.എസും പോലെ വലിയ ലക്ഷ്യങ്ങൾ പേറി നടക്കുകയാണവൾ. സംഗീത്തെ ഏറെ സ്‌നേഹിക്കുന്ന ഫാത്തിമ രണ്ടാം തവണയും സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ഹൈസ്‌കൂൾ വിഭാഗം ശാസ്‌ത്രീയ സംഗീതത്തിൽ എ ഗ്രേഡ് കരസ്‌ഥമാക്കി.
കാഴ്‌ചാ പരിമിതിക്കിടയിലും സംഗീതത്തെ ചേര്‍ത്ത് പിടിച്ച് ഫാത്തിമ അന്‍ഷി
സംഗീതം ശ്വാസമായി കൊണ്ടു നടക്കുന്ന ഫാത്തിമ അന്‍ഷി രണ്ടാം തവണയും സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ഹൈസ്‌കൂൾ വിഭാഗം ശാസ്‌ത്രീയ സംഗീതത്തിൽ എ ഗ്രേഡ് കരസ്‌ഥമാക്കി.
പ്രതിസന്ധികൾ ഊർജ്ജമാക്കി മുന്നേറുന്ന ഫാത്തിമ അന്‍ഷിയെ പോലുള്ളവര്‍ തരുന്ന പ്രചോദനം ചെറുതല്ല. തുടർച്ചയായി അഞ്ചു വർഷം ശാസ്‌ത്രീയ സംഗീതത്തിൽ സ്പെഷ്യൽ സ്‌കൂൾ കലോത്സവ ജേതാവും മലപ്പുറം ആര്‍.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയുമാണ് ഫാത്തിമ അന്‍ഷി. ശാസ്‌ത്രീയ സംഗീതമാണ് തന്‍റെ മേഖലയെന്ന് ഫാത്തിമ പറയുന്നു. ഒൻപതു വർഷമായി ഫാത്തിമ സംഗീതം പഠിക്കുന്നു. ബ്രെയിൽ ലിപിയിലും പാഠഭാഗങ്ങൾ റെക്കോർഡ് ചെയ്‌തുമാണ് ഫാത്തിമയുടെ സ്‌കൂൾ പഠനം. മകളുടെ താത്പര്യങ്ങള്‍ക്ക് മാതാപിതാക്കളും പൂര്‍ണ പിന്തുണ നല്‍കുന്നു.