കേരളം

kerala

ETV Bharat / state

കേരളത്തില്‍ ബിജെപി നിശബ്ദ വിപ്ലവം തീര്‍ക്കും: ബസവരാജ ബൊമ്മെ

തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ വിവിധ കക്ഷികള്‍ ബിജെപിയിലെത്തുമെന്നും ബസവരാജ ബൊമ്മെ

bjp  Basavaraj Bomme  Kerala  silent revolution  ബസവരാജ ബൊമ്മെ  നിശബ്ദ വിപ്ലവം  ബിജെപി  കാസർകോട്
കേരളത്തില്‍ ബിജെപി നിശബ്ദ വിപ്ലവം തീര്‍ക്കും: ബസവരാജ ബൊമ്മെ

By

Published : Mar 29, 2021, 5:24 PM IST

Updated : Mar 29, 2021, 7:13 PM IST

കാസർകോട്‌:കേരളത്തില്‍ ഇരുമുന്നണികള്‍ക്കും ബദലായി ബിജെപി ശക്തിപ്പെട്ടുവരികയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ. ഇത്തവണ സംസ്ഥാനത്ത് ബിജെപി ഇരട്ട അക്കം പിന്നിടും. സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന ഘടകമായി ബിജെപി മാറുമെന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ വിവിധ കക്ഷികള്‍ ബിജെപിയിലെത്തുമെന്നും വ്യക്തമാക്കി. കേരളത്തില്‍ ബിജെപി നിശബ്ദ വിപ്ലവം തീര്‍ക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്.

കേരളത്തില്‍ ബിജെപി നിശബ്ദ വിപ്ലവം തീര്‍ക്കും: ബസവരാജ ബൊമ്മെ

കേരളത്തില്‍ ഒരു മാറ്റം ഉറപ്പാണ്. സംസ്ഥാനത്ത് ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിക്കുന്ന സാഹചര്യം അവസാനിക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്ക് വലിയ പ്രാധാന്യം ഉണ്ടാകും. അത് കേവലം രാഷ്ട്രീയത്തിനപ്പുറം ഭരണ നിയന്ത്രണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതു ഭരണം മടുത്ത ജനങ്ങള്‍ ഇടത് സര്‍ക്കാരിനെ തൂത്തെറിയും. വലത് മുന്നണിയും ജനങ്ങളില്‍ നിന്നകലുന്ന സാഹചര്യത്തില്‍ ബിജെപിയാണ് പ്രതീക്ഷയെന്നും ബസവരാജ ബൊമ്മെ വ്യക്തമാക്കി.

Last Updated : Mar 29, 2021, 7:13 PM IST

ABOUT THE AUTHOR

...view details