കാസർകോട്:വോട്ടെടുപ്പ് ദിവസം പിണറായി ശബരിമലയെ കുറിച്ച് നടത്തിയ പ്രസ്തവന ദൗർബല്യമാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിയും അസുരഗണങ്ങളും ചേർന്നാണ് ശബരിമലയെ തകർത്തത്.
പിണറായിയും അസുരഗണങ്ങളും ചേർന്നാണ് ശബരിമലയെ തകർത്തത്: കെ.സുരേന്ദ്രൻ - K surendran
ത്രികോണ മത്സരം ശക്തമായ കേന്ദ്രങ്ങളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തുന്നത്. അത് ബിജെപിക്ക് അനുകൂലമാകുമെന്നും സുരേന്ദ്രൻ.
![പിണറായിയും അസുരഗണങ്ങളും ചേർന്നാണ് ശബരിമലയെ തകർത്തത്: കെ.സുരേന്ദ്രൻ Bjp കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പിണറായിയും അസുരഗണങ്ങളും ചേർന്നാണ് ശബരിമലയെ തകർത്തത് BJP state president K surendran BJP state president K surendran on cm](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11298065-thumbnail-3x2-suuu.jpg)
ഏറ്റവും വലിയ അസുരനായ പിണറായി വോട്ടർമാർ ഇക്കാര്യങ്ങൾ ഓർക്കുമെന്ന് പേടിച്ചാണ് ഇപ്പോൾ ഈ പ്രസ്താവന്ന നടത്തിയത്. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് മാറ്റില്ലെന്ന് പറഞ്ഞ ആളാണ് പിണറായി. ശബരിമലയെ കുറിച്ച് ഒന്നും മിണ്ടാത്തവരാണ് യുഡിഎഫ്‌കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ത്രികോണ മത്സരം ശക്തമായ കേന്ദ്രങ്ങളിലാണ് കനത്ത പോളിങ് രേഖപ്പെടുത്തുന്നത്. അത് ബിജെപിക്ക് അനുകൂലമാകും. ആന്‍റണിയും ഉമ്മൻ ചാണ്ടിയും ശബരിമല സംരക്ഷണത്തിന് ഒന്നും ചെയ്തില്ല. മഞ്ചേശ്വരത്തെ കനത്ത പോളിങ് ലീഗിനും സിപിഎമ്മിനും തിരിച്ചടിയാണ്. ആചാര സംരക്ഷണ നടത്തിയവരെയും സാമൂഹിക നീതി ഉറപ്പ് വരുത്തുകയും ചെയ്തവർക്കൊപ്പമെന്ന സുകുമാരൻ നായരുടെ പ്രസ്താവന കൃത്യമായ സന്ദേശമാണെന്നും ഇതിനെതിരെയാണ് കോടിയേരിയും കാനവും വാളോങ്ങുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.