മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം: ബി.ജെ.പിയില്‍ കല്ലുകടി
89 വോട്ടിനായിരുന്നു മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. യു.ഡി.എഫ് 11000 വോട്ടിന്‍റെ ഭൂരിപക്ഷവും ഇവിടെ നേടിയിരുന്നു. ഇത് മറികടക്കാൻ രവീശ തന്ത്രിക്ക് സാധിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം.
മഞ്ചേശ്വരം: സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മഞ്ചേശ്വരത്തെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രവീശ തന്ത്രി കുണ്ടാറിനെ വീണ്ടും എന്‍.ഡി.എ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതാണ് അതൃപ്തിക്ക് കാരണം. സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്ത്, മണ്ഡലം പ്രസിഡന്‍റ് സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവരുടെ പേരുകളായിരുന്നു ആദ്യം പറഞ്ഞുകേട്ടത്. എന്നാല്‍ പ്രഖ്യാപനം വന്നതോടെ പ്രവർത്തകർ നിരാശരായി. 89 വോട്ടിനായിരുന്നു മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 11000 വോട്ടിന്‍റെ ഭൂരിപക്ഷവും ഇവിടെ നേടിയിരുന്നു. ഇത് മറികടക്കാൻ രവീശ തന്ത്രിക്ക് സാധിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം.