കേരളം

kerala

കേരളത്തിലെത്തുമ്പോള്‍ സ്വര്‍ണത്തിന്‍റെ നിറം ചുവപ്പാവുന്നുവെന്ന് ജി.പി നദ്ദ

By

Published : Jul 12, 2020, 8:21 PM IST

കള്ളക്കടത്തുകാരെ ഒളിപ്പിച്ചുവെച്ചിട്ടാണ് പിണറായി വിജയൻ അന്വേഷണമാവശ്യപ്പെടുന്നതെന്നും സ്വർണക്കടത്തിന് പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു

ജി.പി നദ്ദ  ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ  പിണറായി വിജയൻ സ്വര്‍ണ്ണക്കടത്ത്  j.p naddha inaugurated kasargod bjp new office building
കേരളത്തിലെത്തുമ്പോള്‍ സ്വര്‍ണത്തിന്‍റെ നിറം ചുവപ്പാകുന്നുവെന്ന് ജി.പി നദ്ദ

കാസര്‍കോട്:ലോകത്തെല്ലായിടത്തും സ്വർണത്തിന് മഞ്ഞ നിറമാണെങ്കിലും അത് കേരളത്തിലെത്തുമ്പോൾ ചുവപ്പ് നിറമാവുമെന്ന് പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. കാസർകോട് ബിജെപി ജില്ലാ കാര്യാലയം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളക്കടത്തുകാരെ ഒളിപ്പിച്ചുവെച്ചിട്ടാണ് പിണറായി വിജയൻ അന്വേഷണമാവശ്യപ്പെടുന്നതെന്നും സ്വർണക്കടത്തിന് പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് കേരളത്തിലെ സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് രോഗികളുടെ യഥാർഥ കണക്ക് പുറത്തുവിടാത്തത് ഖേദകരമാണെന്നും.

കൊവിഡിനെ ഉപയോഗപ്പെടുത്തി തരംതാണ രാഷ്ട്രീയമാണ് സർക്കാർ കളിക്കുന്നതെന്നും ജെ.പി നദ്ദ ആരോപിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മലബാർ ജില്ലകളിലേക്ക് എത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പറഞ്ഞു. മാഫിയകളാണ് ഇപ്പോൾ കേരള ഭരണം നിയന്ത്രിക്കുന്നതെന്നും അധോലോക രാഷ്ട്രീയമാണ് ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും അതിന്‍റെ ഗുണഭോക്താക്കളാണ് ഇടത്, വലത് മുന്നണികളെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിലെത്തുമ്പോള്‍ സ്വര്‍ണത്തിന്‍റെ നിറം ചുവപ്പാകുന്നുവെന്ന് ജി.പി നദ്ദ

ABOUT THE AUTHOR

...view details