കാസർകോട്: സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂക്ഷമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സികെ പത്മനാഭന്‍. മുഖ്യമന്ത്രി-ഗവര്‍ണര്‍ പ്രശ്‌നം ചര്‍ച്ച ചെയ്‌ത് പരിഹരിക്കണമെന്നും അതിന് മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും പത്മനാഭന്‍ പറഞ്ഞു. ദുരഭിമാനവും ധാർഷ്ട്യവും കൊണ്ട് നിലവിലെ രാഷ്ട്രീയ യാഥാർഥ്യം മുഖ്യമന്ത്രി മറന്ന് പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഗവര്‍ണര്‍ക്കുണ്ടായത് കയ്‌പേറിയ അനുഭവങ്ങള്‍'; മുഖ്യമന്ത്രി യാഥാര്‍ഥ്യം മറക്കുന്നുവെന്ന് സികെ പത്മനാഭന്‍ - ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്
ദുരഭിമാനവും ധാർഷ്ട്യവും കൊണ്ട് നിലവിലെ രാഷ്ട്രീയ യാഥാർഥ്യം മുഖ്യമന്ത്രി മറന്ന് പോവുകയാണെന്ന് ബിജെപി നേതാവ് സികെ പത്മനാഭന്‍
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.കെ പത്മനാഭന്‍
സര്‍ക്കാരില്‍ നിന്ന് ഗവര്‍ണര്‍ക്ക് നേരിടേണ്ടി വന്നത് കയ്‌പേറിയ അനുഭവങ്ങളാണെന്നും രാജ്യത്തെ രാഷ്ട്രീയ യാഥാർഥ്യം മാറിയത് മുഖ്യമന്ത്രി ഉൾക്കൊള്ളണമെന്നും പത്മനാഭന്‍ പറഞ്ഞു. ഗവർണർ സർ സംഘ ചാലകിനെ കാണാൻ പോയതില്‍ ഇത്ര തെറ്റ് പറയാന്‍ എന്താണുള്ളത്. നാളെ സര്‍ സംഘ ചാലകിനെ കാണാന്‍ മുഖ്യമന്ത്രിയും പോകേണ്ടി വരുമെന്നും സികെ പത്മനാഭന്‍ പറഞ്ഞു.
Also Read:പോര് രൂക്ഷം: 'ഗവര്‍ണര്‍ നിലപാടുകള്‍ വിറ്റ് ബിജെപിയില്‍ ചേര്‍ന്നയാള്‍' - ദേശാഭിമാനി