കാസര്‍കോട്: മഞ്ചേശ്വരത്ത് പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയുടെ ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം. സംഭവം സിപിഎം-മുസ്ലിംലീഗ് ഗൂഢാലോചനയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്ത് ആരോപിച്ചു. യാതൊരു വിധ പണമിടപാടും മഞ്ചേശ്വരത്ത് നടന്നിട്ടില്ല. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന്‍റെ കാരണം അന്ന് സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെ.സുന്ദരയുടെ ആരോപണം നിഷേധിച്ച് ബിജെപി ജില്ലാ നേതൃത്വം - ബിജെപി ജില്ലാ തേതൃത്വം
മാസങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
കെ.സുന്ദരയുടെ ആരോപണം നിഷേധിച്ച് ബിജെപി ജില്ലാ തേതൃത്വം
Read More...........പിന്മാറാൻ 15 ലക്ഷം ചോദിച്ചു, രണ്ടര ലക്ഷവും ഫോണും കിട്ടി: ബി.എസ്.പി സ്ഥാനാര്‍ഥി
ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രതികരണമാണ് അന്നുണ്ടായത്. മാസങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.