കാസർകോട്:മന്ത്രിമാർക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അവരുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്ന് ബിനോയ് വിശ്വം എം.പി. കാഞ്ഞങ്ങാട് നടന്ന സി.പി.ഐ കാസർകോട് ജില്ല സമ്മേളനം ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എം.പി. മന്ത്രിമാര്‍ക്കെതിരെയുള്ള ഇത്തരം വിമര്‍ശനങ്ങള്‍ സിപിഐയിലും ഉണ്ടായേക്കാം.
മന്ത്രിമാര്‍ക്കെതിരെയുള്ള വിമര്‍ശനം അവരെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബിനോയ് വിശ്വം എം.പി - ബിനോയ് വിശ്വം
സിപിഐയും സിപിഎമ്മും തമ്മില്‍ തര്‍ക്കിച്ച് രണ്ട് വഴിക്ക് പോകേണ്ടവരല്ല. ബി.ജെ.പി ആര്‍.എസ്.എസ് എന്നിവയെ ചെറുക്കുന്നതിന് ഒന്നിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്നും എം.പി
മന്ത്രിമാര്‍ക്കെതിരെയുള്ള വിമര്‍ശനം അവരെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബിനോയ് വിശ്വം എം.പി
എൽ.ഡി.എഫും സംസ്ഥാന സർക്കാരും എത്ര മാത്രം സി.പി.എമ്മിന്‍റെതാണോ അത്രമാത്രം സർക്കാരും ഇടത് മുന്നണിയും സിപിഐയുടേതുമാണ്. ഒരേ ശക്തിയായി മുന്നോട്ടുപോകും. സി.പി.എമ്മും സി.പി.ഐയും ഒന്നിച്ച് നിന്ന് ബിജെപിക്കെതിരെ പൊരുതണം. കൃത്യമായ രാഷ്‌ട്രീയ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.