കേരളം

kerala

ETV Bharat / state

പ്രതീക്ഷയോടെ ഭെല്‍-ഇ എം എല്‍ ജീവനക്കാർ - കേന്ദ്ര ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി

35 കോടിയിലധികം രൂപയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ബാധ്യതകൾ തീർത്ത് പുതിയ മുടക്കുമുതൽ നടത്തിയാൽ മാത്രമേ ഇനി മുന്നോട്ട് പോകാനാകൂ. 2017 ജൂണിലായിരുന്നു കമ്പനിയിലെ കേന്ദ്ര ഓഹരി തിരികെ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

പ്രതീക്ഷയോടെ ഭെല്‍ ഇ എം ജീവനക്കാർ

By

Published : Sep 7, 2019, 3:19 PM IST

Updated : Sep 7, 2019, 5:04 PM IST

കാസർകോട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെൽ- ഇ എം എല്ലിന്‍റെ കേന്ദ്ര ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. 35 കോടിയിലധികം രൂപയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ബാധ്യതകൾ തീർത്ത് പുതിയ മുടക്കുമുതൽ നടത്തിയാൽ മാത്രമേ ഇനി മുന്നോട്ട് പോകാനാകൂ. 2017 ജൂണിലായിരുന്നു കമ്പനിയിലെ കേന്ദ്ര ഓഹരി തിരികെ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. രണ്ടു വർഷത്തിനു ശേഷമാണ് ഈ തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാന സർക്കാർ നിലപാടിനെ കമ്പനിയിലെ തൊഴിലാളികൾ സ്വാഗതം ചെയ്യുന്നത്.

പ്രതീക്ഷയോടെ ഭെല്‍-ഇ എം എല്‍ ജീവനക്കാർ

കേന്ദ്ര ഓഹരി തിരികെ വാങ്ങാനുള്ള തീരുമാനം നടപ്പിലായാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും സ്ഥാപനം കരകയറുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ഓഹരി തിരികെ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയതാണ് ജീവനക്കാർക്ക് പ്രതീക്ഷ പകരുന്നത്. 35 കോടിയിലധികം രൂപയുടെ ബാധ്യതയിലാണ് ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നത്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും കേരള സര്‍ക്കാരും ചേര്‍ന്ന സംയുക്ത സംരംഭമാണ് ഭെല്‍-ഇ എം എല്‍. 2010 സെപ്തംബറിലാണ് സംയുക്ത കമ്പനി രൂപം കൊണ്ടത്.

നിലവില്‍, ഭെല്ലിന് കമ്പനിയില്‍ 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയുമാണുള്ളത്. സംയുക്ത സംരംഭത്തില്‍ നിന്ന് ഭെൽ ഒഴിവാകാനും ഓഹരികള്‍ വില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികള്‍ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതെങ്കിലും സ്ഥാപനം നിലനിൽക്കണമെങ്കിൽ ഇനിയും കടമ്പകൾ ഏറെയാണ്.

Last Updated : Sep 7, 2019, 5:04 PM IST

ABOUT THE AUTHOR

...view details